OPEN NEWSER

Friday 08. Dec 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 സ്ത്രീകള്‍ക്കെതിരെ സൈബര്‍ അക്രമങ്ങള്‍  വര്‍ദ്ധിക്കുന്നു:എം.സി ജോസഫൈന്‍

  • Kalpetta
24 Sep 2018

കല്‍പ്പറ്റ:ദുര്‍ബലരും ശക്തരുമായ സ്ത്രീകള്‍ ഒരുപോലെ സൈബര്‍ അക്രമങ്ങള്‍ക്കിരയാകുന്ന സാഹചര്യം വര്‍ദ്ധിക്കുകയാണെന്ന് വനിതാ കമ്മിഷന്‍ സംസ്ഥാന അദ്ധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. ജില്ലാ കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടത്തിയ വനിതാ കമ്മിഷന്‍ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സൈബര്‍ അക്രമങ്ങളില്‍ സ്ത്രീകളെ ബോധവത്കരിക്കാന്‍ സെമിനാറുകള്‍ നടത്തുമെന്നും എം.സി ജോസഫൈന്‍ പറഞ്ഞു. സൈബര്‍ നിയമ മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദ്യ സെമിനാര്‍ നാളെ (25-09-2018) രാവിലെ 10 ന് മാനന്തവാടി നായനാര്‍ സ്മാരക ഹാളില്‍ നടക്കും. സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കന്യാസ്ത്രീകള്‍ക്കെതിരെയുള്ള വിലക്കുകള്‍ ഗൗരവമായെടുക്കുമെന്നും ആവശ്യമെങ്കില്‍ ഇടപ്പെടുമെന്നും വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ അറിയിച്ചു. 

അദാലത്തില്‍ 40 കേസുകള്‍ പരിഗണിച്ചു. രണ്ടു പരാതികള്‍ തീര്‍പ്പാക്കുകയും രണ്ടു കേസുകള്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വിവിധ വകുപ്പുകള്‍ക്കായി കൈമാറുകയും ചെയ്തു. പ്രളയാന്തരം ഇരുപത്തഞ്ചോളം പേര്‍ക്ക് എത്താന്‍ കഴിഞ്ഞില്ല. 11 കേസുകള്‍ അടുത്ത അദാലത്തിലേക്കു മാറ്റിയിട്ടുണ്ടെന്നും കമ്മിഷന്‍ അറിയിച്ചു. പ്രളയദുരിതത്തിലുണ്ടായ ഭീതിയില്‍ നിന്നും സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരാനാണ് കമ്മിഷന്‍ പ്രത്യേക പരിഗണന നല്‍കിയതെന്നും അദ്ധ്യക്ഷ പറഞ്ഞു. 

അദാലത്തില്‍ പരിഗണയ്ക്കു വന്ന കേസുകളില്‍ തൊഴിലിടങ്ങളിലെ മാനസിക/ ശാരീരിക പീഡനങ്ങള്‍ പ്രത്യേക പരിഗണന ആവശ്യപ്പെടുന്നുണ്ട്. പ്രധാനാദ്ധ്യാപകനും പി.ടി.എ അദ്ധ്യക്ഷനും എതിര്‍ കക്ഷികളായി വന്ന പരാതിയില്‍ വിദ്യാലയ അന്തരീക്ഷത്തില്‍ പോലും ഇത്തരം കേസുകളുണ്ടാവുന്നത് ശരിയല്ലെന്ന് അദ്ധ്യക്ഷ പറഞ്ഞു. പത്തിലധികം സ്ത്രീകള്‍ ജോലി ചെയ്യുന്നയിടങ്ങളിലെല്ലാം ഇന്റേണല്‍ കംപ്ലയിമെന്റ് കമ്മിറ്റി നിര്‍ബന്ധമായും സ്ഥാപിക്കണമെന്നും ഇത്തരം സംവിധാനങ്ങളിലൂടെ സ്ത്രീകള്‍ക്ക് സുരക്ഷിത അന്തരീക്ഷം ഒരുക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. അശ്ലീല ചുവയുള്ള വാക്കുകളുപയോഗിച്ചുള്ള ചൂഷണങ്ങള്‍ തൊഴില്‍ മേഖലകളില്‍ ശക്തിപ്പെടുന്നുണ്ടെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. അറിഞ്ഞു കൊണ്ട് എതിര്‍ കക്ഷികള്‍ വരാതിരിക്കുന്നത് പരിശോധിക്കുമെന്നും വനിതാ കമ്മിഷന്‍ അറിയിച്ചു. അദാലത്തില്‍ വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി, വനിതാ കമ്മിഷന്‍ എസ്.ഐ എല്‍. രമ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെയും, രേഖകള്‍ തിരുത്തിയും സര്‍വ്വീസ് : ടെമ്പോ ട്രാവലര്‍ പിടികൂടി
  • സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് യാത്രികര്‍ക്ക് പരിക്ക്
  • കെഎസ്ആര്‍ടിസി ബസ് തട്ടി വിദ്യാര്‍ത്ഥിക്ക് പരിക്ക്; ബസ് നിര്‍ത്താതെ പോയതായി ആരോപിച്ച് ഡ്രൈവര്‍ക്ക് മര്‍ദനം
  • കാര്‍ യാത്രികരെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം കവര്‍ന്നതായി പരാതി
  • വൈദ്യുത ദീപാലങ്കാരം: ആഘോഷ വേളയില്‍ ജാഗ്രത പുലര്‍ത്തണം
  • ബസ്സിടിച്ച് പരിക്കേറ്റ കാട്ടാനയുടെ ആരോഗ്യനില മെച്ചപ്പെട്ടു
  • എന്റെ വോട്ട് എന്റെ അവകാശം ബോധവ്തകരണവുമായി ഇലക്ഷന്‍ വിഭാഗം
  • 50 ഗ്രാം എംഡിഎംഎ യുമായി കോഴിക്കോട് സ്വദേശി എക്‌സൈസിന്റെ പിടിയില്‍
  • കാറില്‍ കടത്തിയ കഞ്ചാവുമായി കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍
  • ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show