വെള്ളമുണ്ടയോടൊപ്പം ആശ്വാസത്തില്‍ കാവിലുപാറക്കാരും..!

നാടിനെ നടുക്കിയ ഇരട്ടകൊലപാതകകേസിലെ പ്രതി വിശ്വനാഥന്‍ അറസ്റ്റിലായപ്പോള്‍ വെള്ളമുണ്ടക്കാരോടൊപ്പം തന്നെ കാവിലുംപാറക്കാരും ആശ്വസിക്കുന്നു. നാട്ടിലെ കുപ്രസിദ്ധ കള്ളന്‍ വിശ്വനെ കുറിച്ച് നാട്ടാരാകെ ആശങ്കയിലായിരുന്നു. മോഷണത്തോടൊപ്പം വിശ്വന്റെ ഞരമ്പ് രോഗവും നാട്ടാരെ പൊറുതി മുട്ടിച്ചിരുന്നു.
'രാത്രിയില്‍ എന്ത് ശബ്ദം കേട്ടാലും വീട്ടില്‍ വിശ്വന്‍ കയറിയിട്ടുണ്ടെന്ന് പേടിച്ച കാലം. തൊട്ടില്‍പാലത്ത് നിന്ന് താമസം മാറിയ ശേഷമാകും വിശ്വനെക്കുറിച്ചുള്ള പേടി മറന്നു തുടങ്ങിയത്. ഇടക്കാലത്ത് വിശ്വന്‍ ഗള്‍ഫില്‍ പോയപ്പോള്‍ നാടിനൊരാശ്വാസം ഉണ്ടായിരുന്നു. തിരിച്ചു വന്ന് പിന്നെയും 'ഞരമ്പ് രോഗം' പ്ലസ് മോഷണം തുടങ്ങി.'
വിശ്വന്റെ നാട്ടുകാരനും മാധ്യമപ്രവര്‍ത്തകനുമായി ബിപിന്റെ പോസ്റ്റ് വായിക്കുക.
പണ്ട് തൊട്ടില്‍പാലം ബിന്ദു ടാക്കീസില്‍ നിന്ന് സെക്കന്റ് ഷോ കഴിഞ്ഞ് പോരുമ്പോള്‍ പലതവണ വിശ്വനെ കണ്ടിട്ടുണ്ട്. ഞങ്ങളുടെ മുന്നിലോ പിന്നിലോ ഒക്കെയായി തല താഴ്ത്തി നടന്നു പോകുന്നുണ്ടാവും അയാള്‍. അതിരാവിലെ കുട്ടുകാരുമൊത്ത് ഓടാന്‍ പോയിരുന്ന കാലത്തും അയാള്‍ ഏതെങ്കിലുമൊക്കെ വഴിയെ നടന്നു പോകുന്നത് പലകുറി കണ്ടിട്ടുണ്ട്. എവിടെ നിന്ന് വരുന്നുവെന്ന് അറിയില്ല. പക്ഷേ വിശ്വന്‍ ആളൊരു കള്ളനാണെന്ന് നാട്ടില്‍ പാട്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്തൊക്കെ സത്യത്തില്‍ അയാളെ പേടിയായിരുന്നു. മുണ്ട് മാടിക്കുത്തി, മുഖം താഴ്ത്തി, വേഗത്തില്‍ നടന്നു പോകുന്ന പ്രകൃതം. രാത്രിയില്‍ എന്ത് ശബ്ദം കേട്ടാലും വീട്ടില്‍ വിശ്വന്‍ കയറിയിട്ടുണ്ടെന്ന് പേടിച്ച കാലം. തൊട്ടില്‍പാലത്ത് നിന്ന് താമസം മാറിയ ശേഷമാകും വിശ്വനെക്കുറിച്ചുള്ള പേടി മറന്നു തുടങ്ങിയത്. ഇടക്കാലത്ത് വിശ്വന്‍ ഗള്‍ഫില്‍ പോയപ്പോള്‍ നാടിനൊരാശ്വാസം ഉണ്ടായിരുന്നു. തിരിച്ചു വന്ന് പിന്നെയും 'ഞരമ്പ് രോഗം' പ്ലസ് മോഷണം തുടങ്ങി. ആയിടെ മോഷണ നടത്താന്‍ ചെന്ന വീട്ടിലെ കിണറ്റില്‍ വീണെന്നും നാട്ടുകാര്‍ പൊക്കിയെടുത്ത് പൊതിരെ തല്ലിയെന്നും കേട്ടിരുന്നു. എന്തൊരു സന്തോഷമായിരുന്നു ആ കേള്‍വി, അത്രമേല്‍ അവന്‍ എന്റെ ബാല്യകൗമാരങ്ങളില്‍ ഭയപ്പെടുത്തിയിരുന്നു. അതിനൊക്കെ അപ്പുറത്തെ സന്തോഷവും സ്വസ്ഥതയുമാണ് ഇന്നിപ്പോള്‍ ഈ ചിത്രം തരുന്നത്.
വിലങ്ങണിഞ്ഞ് നില്‍ക്കുന്ന കള്ളന്‍ വിശ്വന്‍.
കുറ്റം, രണ്ടു മാസം മുമ്പ് മോഷണശ്രമത്തിനിടെ വയനാട് വെള്ളമുണ്ടയില്‍ യുവദമ്പതികളെ തലയ്ക്കടിച്ചു കൊന്നു.
കേരള പൊലീസിന് നന്ദി
കാവിലുംപാറക്കാര്‍ സ്വസ്ഥമായി ഉറങ്ങിക്കോട്ടെ..
കാവിലുംപാറ സ്വദേശിയായ ബിപിനെന്ന മാധമപ്രവര്‍ത്തകന്റെ ഫെയ്‌സുബുക്ക് പോസ്റ്റാണിത്.
ഇതു തന്നെയാണ് വെള്ളമുണ്ടക്കാര്‍ക്കും പറയാനുള്ളത്. ജൂലെ 06 മുതല്‍ ഒരുപോള കണ്ണടയ്ക്കാന്‍ കഴിയാതെ അങ്കലാപ്പില്‍ കഴിഞ്ഞ നാട്ടുകാര്‍..ഏതുസമയവും അജ്ഞാതന്റെ ആക്രമണത്തിന് തങ്ങള്‍ ഇരയാകുമോയെന്ന് ഭയന്ന് പുറത്തിറങ്ങാന്‍ കൂടി ഭയന്ന് വീട്ടിനുള്ളില്‍തന്നെ കഴിച്ചുകൂട്ടിയവര്‍. സന്ധ്യയാകുമ്പോഴേ വിജനമാകുന്ന അങ്ങാടികള്‍..പോലീസിന്‍മേലുള്ള വിശ്വാസം നഷ്ടപ്പെട്ടുതുടങ്ങിയെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്ന സമയം...
അവിടെയാണ് നിര്‍ണ്ണായക നീക്കങ്ങളുമായി മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യയും സംഘവും വിശ്വനിലേക്കെത്തുന്നത്. നാടിനെ മുഴുവന്‍ കണ്ണീരിലും ഭീതിയിലുമാഴ്ത്തിയ കൊലപാതകി അറസ്റ്റിലായതോടെ നാടൊട്ടാകെ ആശ്വസിക്കുകയാണ്..അര്‍ഹിക്കുന്ന ശിക്ഷ വിശ്വനെ തേടിയെത്തുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുകയാണ് വെള്ളമുണ്ടവാസികള്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍