OPEN NEWSER

Thursday 23. Mar 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വെള്ളമുണ്ട ഇരട്ടകൊലപാതകം തെളിവെടുപ്പ് പുരോഗമിക്കുന്നു;ആയുധം,ആഭരണം,മൊബൈല്‍ ഫോണ്‍ ,വസ്ത്രം കണ്ടെത്തി

  • Mananthavadi
18 Sep 2018

വെള്ളമുണ്ടയിലെ ഉമ്മര്‍ഫാത്തിമ ദമ്പതികളുടെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് പുരോഗമിക്കുന്നു. ഇന്നുച്ചയോടെ പ്രതിയായ തൊട്ടില്‍പാലം കാവിലുംപാറ വിശ്വനാഥനുമായി വെള്ളമുണ്ടയിലെ കൊലപാതകം നടന്ന വീട്ടിലെത്തിയ പോലീസ് വീടിന്റെ മുന്‍വശത്തുള്ള കവുങ്ങിന്‍ തോട്ടത്തില്‍ നിന്നും കൊലപാതകത്തിനുപയോഗിച്ച കമ്പിവടി കണ്ടെടുത്തു. തുടര്‍ന്ന് കുറ്റിയാടിയിലെ സേട്ടുവിന്റെ കടയില്‍ നിന്നും പ്രതി വില്‍പ്പന നടത്തിയ സ്വര്‍ണ്ണാഭരണങ്ങളും, കാവിലുംപാറയിലെ പ്രതിയുടെ വീട്ടില്‍ നിന്നും കൊല്ലപ്പെട്ട ഫാത്തിമയുടെ മൊബൈല്‍ ഫോണും, പ്രതി കൊലപാതക ദിവസം ധരിച്ചിരുന്ന വസ്ത്രവും കണ്ടെടുത്തു. ഇന്ന് രാവിലെയാണ് വിശ്വനാഥനെ പോലീസ്് അറസ്റ്റ് ചെയ്തത്.

വെള്ളമുണ്ടയിലെ കൊലപാതകം നടന്ന വീട്ടില്‍ പ്രതിയേയും കൊണ്ട് തെളിവെടുപ്പിനെത്തിയ പോലീസിന് ജനരോക്ഷത്തെ അടക്കി നിര്‍ത്താന്‍ ഏറെ പണിപ്പെടേണ്ടിവന്നു. പ്രതിക്കെതിരെ ഒരു ഘട്ടത്തില്‍ കയ്യേറ്റ ശ്രമം വരെയുണ്ടായി. നാടൊട്ടാകെ കൂക്കിവിളികളുമായാണ് പ്രതിയെ എതിരേറ്റത്. തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തില്‍ പോലീസ് കനത്ത ബന്ധവസ്സൊരുക്കിയാണ് പ്രതിയുടെ തെളിവെടുപ്പ് നടത്തിയത്. ആദ്യം വീടിനുള്ളില്‍ പ്രതിയെകൊണ്ടുവന്ന് തെളിവെടുത്ത പോലീസ് കൊലപാതകം ചെയ്ത രീതിയും മറ്റും പ്രതിയെകൊണ്ട് പറയിപ്പിച്ചു. തുടര്‍ന്ന് വീടിന് മുന്‍വശത്തെ റോഡരികിലായുള്ള തോട്ടത്തില്‍ നിന്നും തുണിയില്‍ പൊതിഞ്ഞ നിലയിലുള്ള ഇരുമ്പ് ദണ്ഡ് പ്രതിതന്നെ പോലീസിന് കാണിച്ചുകൊടുത്തു. പിന്നീട് കുറ്റിയാടിയിലെ സേട്ടുവിന്റെ കടയിലെത്തി പ്രതി വില്‍പ്പന നടത്തിയ സ്വര്‍ണ്ണാഭരണങ്ങളുെ പോലീസ് കണ്ടെടുത്തു. 8.8 പവന്‍ ആഭരണങ്ങളാണ് കണ്ടെടുത്തത്. ഒന്നര ലക്ഷത്തിനടുത്ത് രൂപയാണ് പ്രതി സേട്ടുവില്‍ നിന്നും വാങ്ങിയിരുന്നത്. പി്‌നനീട് പ്രതിയുടെ മരുതോറയിലെ വീട്ടില്‍ നിന്നും കൊല്ലപ്പെട്ട ഫാത്തിമയുടെ മൊബൈല്‍ ഫോണും, പ്രതി കൊലപാതക ദിവസം ധരിച്ചിരുന്ന വസ്ത്രവും പോലീസ് കണ്ടെടുത്തു. ഇന്ന് വൈകുന്നേരത്തോടെ പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും. പിന്നീട് വിശദമായ തുടരന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

മോഷണം തന്നെയാണ് നവദമ്പതികളുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നുള്ള അനുമാനത്തിലാണ് പോലീസ്. തെളിവുകളെല്ലാം വിരല്‍ ചൂണ്ടുന്നതും അത്തരത്തിലുള്ള കാര്യങ്ങളിലേക്കാണ്. കൊലപാതകത്തിനുശേഷം പോലീസ് നടത്തിയ അന്വേഷണത്തില്‍ വയനാട്ടില്‍ നിന്നുമാത്രം ഇരുപത്തേഴോളം മോഷണകേസുകളും ഈ കേസിന്റെ ഭാഗമായി തെളിഞ്ഞിട്ടുണ്ട്. അതില്‍ പതിനാറോളം വ്യക്തികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ച കാര്യകാരണങ്ങള്‍ നിരത്തി പോലീസ് തയ്യാറാക്കിയ പ്രസ് റിലീസ് ചുവടെ നല്‍കുന്നു.

നാടിനെ നടുക്കിയ കണ്ടത്തുവയല്‍ ഇരട്ട കൊലപാതകത്തില്‍  ദമ്പതിമാരെ   പ്രതി  കൊലപ്പെടുത്തിയ രീതിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:

വയനാടിലെ ഞെട്ടിച്ച വെള്ളമുണ്ട ഇരട്ടക്കൊലപാതക കേസ്സിലെ പ്രതി അറസ്റ്റിലായി.

കോഴിക്കോട് ജില്ലയിലെ തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്ത്  മരുതോറയില്‍ താമസിക്കുന്ന കലങ്ങോട്ടുമ്മല്‍ വീട്ടില്‌ഴ വിശ്വനാഥന്‍ എന്നയാളാണ് അറസ്റ്റിലായത്.

2018 ജൂലൈ 6 ആം തിയ്യതിയാണ് വെള്ളമുണ്ട പോലീസ് സ്‌റ്റേഷന്‍ പരാധിയിലെ പൂരിഞ്ഞി എന്ന സ്ഥലത്തുള്ള വാഴയില്‍ ഉമ്മറും ഭാര്യ ഫാത്തിമയും അതിക്രൂരമായി കൊല്ലപ്പെട്ട നിലയയില്‍ കണ്ടെത്തിയത്. യാതൊരു വിധ തെളിവുകളും അവശേഷിപ്പിക്കാതെ അതിവിധഗ്ദമായി കൊല നടത്തി ഫാത്തിമ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ മോഷണം ചെയ്തു കൊണ്ടു പോയിട്ടുള്ളതാണ്. കേസ്സിന്റെ ഗുരുതര സ്വഭാവം മനസ്സിലാക്കി അന്വേഷണം മാനന്തവാടി ഡി.വൈ.എസ്.പി കെ.എം.ദേവസ്യയുടെ  നേതൃത്വത്തിലുള്ള 28 അംഗ ടീമിനെ മേലധികാരി ഏല്‍പ്പിക്കുകയും, വയനാട് ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പസാമി ഐ.പി.എസ് നേരിട്ട് മേല്‍നോട്ടം നടത്തുകയും, ബഹു. കണ്ണൂര്‍ റേഞ്ച് ഐ.ജി  ബല്‍റാം കുമാര്‍ ഉപാദ്ധ്യായ ഐ.പി.എസ് കേസ്സിന്റെ അന്വേഷണ പുരോഗതി യഥാസമയം വിലയിരുത്തുകയും ചെയ്ത ഈ കേസ്സിന്റെ അന്വേഷണ വേളയില്‍ പോലീസിന് പല രീതിയിലുള്ള ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടുണ്ട്. 

തുടക്കം മുതല്‍ വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഈ കേസന്വേഷണം നടത്തിയത്. നാനാ ഭാഗത്ത് നിന്നും പല ആരോപണങ്ങളും അഭിപ്രായങ്ങളും ഈ കേസ്സിനെക്കുറിച്ച് ഉയര്‍ന്നു വന്നതിനാല്‍, കുടുംബത്തിന്റെ കുടുംബ പശ്ചാത്തലവും കൂട്ടുകൃഷിയെക്കുറിച്ചും, വ്യാപാരത്തെക്കുറിച്ചും കേരളത്തിന് അകത്തും പുറത്തും അന്വേഷണം നടത്തേണ്ടതായി വന്നിട്ടുണ്ട്. രാഷ്ട്രീയ, മത, സാമുദായിക സംഘടനകളെക്കുറിച്ചും, അവരുടെ പോഷക സംഘടനകളെക്കുറിച്ചും ഗൗരവമായി അന്വേഷണം നടത്തിയിട്ടുള്ളതാണ്. ഇന്‍ഫോര്‍മേഷന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് വന്ന് പോയി എന്ന് സംശയിക്കുന്ന വാഹനങ്ങളെക്കുറിച്ച് സംസ്ഥാനത്തെ വിവിധ ആര്‍.ടി.ഒ ഓഫീസുകളില്‍ നിന്നും വിവരം ശേഖരിച്ച് വ്യക്തമായ അന്വേഷണം നടത്തിയിട്ടുള്ളതാണ്. 23 ഓളം സി.സി.ടി.വി ക്യാമറകള്‍ പരാശോധിച്ച് അന്വേഷണം നടത്തിയിട്ടുള്ളതാണ്. സംഭവസ്ഥലത്ത് Dog squad, Finger print expert, Scientific assistant, Dept. photographer, Bomb squad എന്നിവരുടെ സഹായത്തോടെ അന്വേഷണം നടത്തിയിട്ടുള്ളതും, കോഴിക്കോട് മെഡിക്കല്‌ഴ കോളജ് ഫോറന്‌ഴസിക് വിഭാഗം സീന്‍ പുനക്രമീകരിച്ച് അന്വേഷണം നടത്തിയിട്ടുള്ളതാണ്. കൊല്ലപ്പെട്ടവരുടെ മത വിശ്വാസത്തെക്കുറിച്ചും, അതിനെ ചോദ്യം ചെയ്ത എതിര്‍ ടീമിനെക്കുറിച്ചും വ്യക്തമായ അന്വേഷണം നടത്തിയിട്ടുള്ളതാണ്. സംഭവസ്ഥലത്തും ജില്ലയിലും, സംസ്ഥാനത്ത് പലയിടങ്ങളിലും താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളെപ്പറ്റി വിശദമായ അന്വേഷണം നടത്തിയിട്ടുള്ളതാണ്. സംശയം തോന്നിയ വ്യക്തികളുടെ Finger Print, Foot Print  എന്നിവ എടുത്ത് വ്യക്തമായ അന്വേഷണം നടത്തിയിട്ടുള്ളതാണ്. ഏകദേശം 230 ഓളം തൊഴിലാളികളുടെ പ്രിന്റുകള്‍ എടുത്ത് പരിശോധിച്ചിട്ടുണ്ട്. കൂടാതെ സ്ഥലത്തുള്ള തദ്ദേശീയരായിട്ടുള്ളവരും, 60 വയസ്സില്‌ഴ താഴെയുള്ളവരുടെ Finger Print, Foot Print  എന്നിവ എടുത്ത് പരിശോധന  നടത്തിയിട്ടുള്ളതാണ്.

വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രധാന കവലകളില്‍ Information Box കള്‍  സ്ഥാപിച്ചും, സംഭവസ്ഥലത്തും പരിസരത്തുമുള്ള കിണറുകള്‍ വറ്റിച്ചും, പരിസരങ്ങളിലെ കാടുകളും മറ്റും നീക്കം ചെയ്തും അന്വേഷണം നടത്തിയിട്ടുള്ളതാണ്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി അളു മാറി ചെയ്ത കൊലപാതകമാണോ എന്നും, ക്വട്ടേഷന്‍ മൂലമുള്ള കൊലപാതകമാണോ എന്നും, തീവ്രവാദ സംഘടനകളുടെ പകപോക്കലാണോ എന്നും അന്വേഷണം   നടത്തിയിട്ടുള്ളതാണ്. 

കാസറഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലുള്ള Roberry, Murder for Gain, HB Theft  പോലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് പരിശോധിച്ചിട്ടുള്ളതും, Central Jail, District Jail  എന്നിവിടങ്ങളില്‌ഴ നിന്നും 3 വര്‌ഴഷത്തിനുള്ളില്‌ഴ പുറത്തിറങ്ങിയ കുറ്റവാളികള്‍, കഞ്ചാവ് കച്ചവടക്കാര്‍ എന്നിവരെക്കുറിച്ചും, വയനാട് ജില്ല കേരള, കര്‍ഴണ്ണാടക, തമിഴ്‌നാട്  അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിനാല്‍ കുടക്, മൈസൂര്‍, ബാംഗളൂര്‍, നീലഗിരി, കൊയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള മുന്‍  കുറ്റവാളികളെക്കുറിച്ചും, ജയിലില്‍ നിന്നും റിലീസ് ആയവരെക്കുറിച്ചും വിശദമായ അന്വേഷണം   നടത്തിയിട്ടുള്ളതാണ്. 

അന്വേഷണ മധ്യേ മുന്‍ കുറ്റവാളികളെ നിരീക്ഷണ വിധേയമാക്കി വരവേ തൊട്ടില്‌ഴപാലം കാവിലുംപാറ, മരുതോറ എന്ന സ്ഥലത്തുള്ള വിശ്വനാഥന്‌ഴ എന്നയാള്‍ മേല്‍പ്പറഞ്ഞ സ്വഭാവമുളള കുറ്റകൃത്യങ്ങളില്‍ ഏര്‌ഴപ്പെട്ടിട്ടുണ്ട് എന്നുള്ള അന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടിയാളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും, ബാധ്യതകളെക്കുറിച്ചും, മറ്റ് ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം   നടത്തിയതില്‍, സംഭവശേഷം ടിയാന്‍ സാമ്പത്തിക ബാധ്യതകള്‍ തീര്‍ഴത്തതായി മനസ്സിലാക്കി, ആയതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തി വരവെ, ടിയാന്റെ സാമ്പത്തിക ഇടപാടില്‍ സംശയം തോന്നി ടിയാനെ കണ്ട് പിടിച്ച് ചോദ്യം ചെയ്തിട്ടുള്ളതും, Finger Print, CDR  എന്നിവ പരിശോധിച്ച് അന്വേഷണം നടത്തിയതില്] ഈ വ്യക്തി വ്യക്തമായ മറുപടി പറയാന്‍ കഴിയാതെ സ്ഥലത്ത് നിന്നും മാറി നില്‍ഴക്കാന്‍ ശ്രമിച്ചിട്ടുള്ളതാണ്.ടിയാളെ വിശദമായി ചോദ്യം ചെയ്തതില്‍ ടിയാള്‍ മുമ്പ് വാഹനത്തില്‍ ലോട്ടറി കച്ചവടം ചെയ്ത് വയനാട് ജില്ലയിലെ വെള്ളമുണ്ട, മാനന്തവാടി എന്നീ സ്ഥലങ്ങള്‍ നല്ല പരിചയമുള്ള ആളായത്‌കൊണ്ട് മോഷണം ചെയ്യണമെന്നുള്ള ഉദ്ദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ചു കയറി ബെഡ് റൂമില്‍ ഉറങ്ങി കിടന്നിരുന്ന ഫാത്തിമയുടെ മാല പറിക്കാന്‍ ശ്രമിച്ച സമയം ഉണര്‍ന്ന ഉമ്മറിനെ കയ്യില്‍ കരുതിയിരുന്ന കമ്പിവടി കൊണ്ട് തലക്കും, മുഖത്തും അടിച്ച് വീഴ്ത്തി. ശബ്ദം കേട്ട് എഴുന്നേറ്റ ഫാത്തിമയെയും തലക്ക് അടിച്ചു വീഴ്ത്തി ശേഷം ഇരുവരെയും തലയില്‍ പിടിച്ചമര്‍ത്തി മരണം ഉറപ്പു വരുത്തി ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച് പുറത്തിറങ്ങി സ്ഥലത്തും പരിസരത്തും മുളക് പൊടി വിതറി തെളിവ് നശിപ്പിച്ച് രക്ഷപ്പെട്ട് പോകുന്ന സമയം കമ്പിവടി വലിച്ചെറിഞ്ഞിട്ടുള്ളതും, സ്വര്‍ണ്ണാഭരണങ്ങള്‍ കുറ്റിയാടിയിലുള്ള സേട്ടുവിന്റെ കടയില്‍ വിറ്റതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഈ കേസ്സിലെ പ്രതിയായ വിശ്വനാഥന്‍ ചൊക്‌ളി, കുറ്റിയാടി, തൊട്ടില്‍പ്പാലം എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ മോഷണം, സ്ത്രീപീഢനം, വിശ്വാസവഞ്ചന എന്നീ കേസ്സുകളില്‍ പ്രതിയായി ജയിലില്‍ കിടന്നിട്ടുള്ള ആളാണ്.  

ഈ കേസ്സിന്റൈ അന്വേഷണത്തില്‍ രണ്ട് ലക്ഷത്തിലധികം ഫോണ്‍ കോളുകളും, എസ്.എം.എസുകളും സൈബര്‍ സെല്ലിന്‌ഴെറ സഹായത്തോടെ പരിശോധിച്ചിട്ടുള്ളതും, കേരള പോലീസിന്റെ Crime Site ( CAPS )  കളില്‌ഴ നിന്നും വിവരങ്ങള്] ശേഖരിച്ച് പരിശോധിച്ചിട്ടുള്ളതും, ശാസ്ത്രീയ സാങ്കേതിക വിദ്യകള്] പരമാവധി ഉപയോഗിച്ചിട്ടുള്ളതുമാണ്.   

 കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാദ്യായ ഐ.പി.എസ് അന്വേഷണ പുരേഗതി വിലയിരുത്തി.വയനാട് ജില്ലാ പോലീസ് മേധാവി ആര്‍.കറുപ്പ സാമി ഐ.പി.എസിന്റെ മേല്‍ നോട്ടത്തില്‍ മാനന്തവാടി ഡി.വൈ.എസ്.പി കെ.എം ദേവസ്യ,മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ മണി,ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ഡി സുനില്‍,എസ്.ഐ മാരായ മാത്യു,ജിതേഷ്,ബിജു ആന്റണി,എ.എസ്.ഐ മാരായ അബൂബക്കര്‍,സുബാഷ് മണി,ജയന്‍,എസ്.സി.പി.ഒ മാരായ നൗഷാദ്,ബിജു വര്‍ഗ്ഗീസ്,റിയാസിദ്ദീന്‍,റഹീം,പ്രമോദ്,സി.പി.ഒ മാരായ ഉസ്മാന്‍,ഹക്കീം,റിയാസ്,സുമേഷ്,സുരാജ്,പ്രമോദ്,ജിതേഷ്,ജിന്‍സണ്‍,അബ്ദുറഹ്മാന്‍,അനില്‍,ഗിരീഷ്,ഡി.വി.ആര്‍ രാജേഷ്,ഡബ്ല്യു.സി.പി.ഒ സിഡിയ,വിരളടയാള വിദ്ഗ്ദരായ ബിജുരാല്‍ സിന്ധു,മറ്റ് യൂണിറ്റിലെ കിരണ്‍ ലിബീഷ് ബിബിന്‍ തുടങ്ങിയവര്‍ ഈ കേസ്സിന്‌ഴെറ അന്വേഷണം തുടക്കം മുതല്‍ അവസാനം വരെ നടത്തിയിട്ടുള്ളതും, പ്രതിയെ അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തൊഴിലുറപ്പ് പദ്ധതി; വയനാട് സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് ജില്ല
  • വനിതാ കമ്മീഷന്‍ അദാലത്ത് : നാല് പരാതികള്‍ തീര്‍പ്പാക്കി
  • ആശുപത്രിയില്‍ പരിപാടികള്‍ക്ക് വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല: മന്ത്രി വീണാ ജോര്‍ജ്; ആരോഗ്യവകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു 
  • രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ; മാനനഷ്ടക്കേസില്‍ വിധി പ്രഖ്യാപിച്ച് കോടതി; തിരിച്ചടിയായത് കര്‍ണാടകയിലെ പരാമര്‍ശം
  • മൈസൂരു-നഞ്ചങ്കോട് ദേശീയപാത ആറ് വരിയാക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി.
  • മാനന്തവാടി താലൂക്കില്‍ വ്യത്യസ്ത സാഹചര്യങ്ങളില്‍  3 കുഞ്ഞുങ്ങള്‍ മരിച്ചു
  • കാടു വരഞ്ഞു ജീവിതം കരം പിടിച്ച് കളക്ടര്‍
  •  എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍
  • ബത്തേരി പൊലീസ് സ്റ്റേഷനില്‍ പീഡനക്കേസ് പ്രതിയുടെ പരാക്രമം;  സ്റ്റേഷനകത്തെ അലമാര ചില്ലില്‍ തലയിടിച്ച് മുറിച്ചു 
  • ബത്തേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട അരക്കിലോയോളം എംഡിഎംഎപിടിച്ചു; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍ 
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show