‘സൂര്യാതപം’ ജാഗ്രത പാലിക്കണം :ആരോഗ്യവകുപ്പ്

പ്രളയാനന്തരം വയനാട് ജില്ലയില്‍ പല സ്ഥലങ്ങളില്‍ നിന്നായി സൂര്യാതപം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത കാര്യങ്ങള്‍.
- തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഉച്ചയ്ക്ക് 12 മണിമുതല്‍ ഉച്ചതിരിഞ്ഞ് 3 മണിവരെ ജോലി ക്രമീകരിക്കുക.
- ജോലി സമയം ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കാത്തവിധം ശരീരം മൂടുന്ന രീതിയിലുളള ഇളംനിറത്തിലുളള വസ്ത്രം ധരിക്കുക.
- ധാരാളം വെളളം കുടിക്കുക - ഉപ്പിട്ട കഞ്ഞി വെളളം, ഉപ്പിട്ട നാരങ്ങ വെളളം , ഒ.ആര്‍.എസ്.ലായനി മുതലായവ.
- ശക്തമായ വെയിലേല്‍ക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ജലാംശനഷ്ടം സംഭവിച്ച് അബോധാവസ്ഥയിലേക്കും തുടര്‍ന്ന് മരണം വരെ സംഭവിക്കുമെന്നതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ കഴിവതും ഒറ്റയ്ക്ക് ജോലി ചെയ്യുന്നത് ഒഴിവാക്കുക. ക്ഷീണമോ തളര്‍ച്ചയോ തോന്നുകയാണെങ്കില്‍ ഉടന്‍ തന്നെ പരസഹായം ലഭിക്കുന്ന ഇടത്തേക്ക് മാറി വിശ്രമിക്കുകയും ധാരാളം വെളളം കുടിക്കുകയും ചെയ്യുക.
- മദ്യപാനശീലമുളളവര്‍ വെയിലേല്‍ക്കുമ്പോള്‍ ഗുരുതരമായ തരത്തില്‍ ശരീരത്തില്‍ നിന്നും ജലാംശം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
- ഏതെങ്കിലും വിധത്തിലുളള ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ തന്നെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടുക.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍