മുത്തങ്ങ എക്‌സൈസ് പൊന്‍കുഴിയില്‍ വെച്ച് ബത്തേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും നടത്തിയ വാഹന പരിശോധനയില്‍ 2,44,70,000 രൂപയുടെ കുഴല്‍പണം പിടികൂടി. പണം കടത്തിയ കൊടുവള്ളി സ്വദേശികളായ ആലപ്പാറയില്‍ അബ്ദുള്‍ ലത്തീഫ് (41), വേങ്ങാട്ടുപറമ്പത്ത് ജെയ്‌സണ്‍ (31) എന്നിവരെ കസ്‌ററഡിയിലെടുത്തിട്ടുണ്ട്. ഹ്യുണ്ടായി ക്രേറ്റ, ടയോട്ട എറ്റ്യോസ് കാറുകളുടെ ഡോര്‍പാഡുകളിലും മറ്റുമായി ഒളിപ്പിച്ചുവെച്ച പണമാണ് എക്‌സൈസ് അധികൃതര്‍ പിടികൂടിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍