OPEN NEWSER

Friday 23. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ദുരിത ബാധിതര്‍ക്ക് ആശങ്ക വേണ്ട സര്‍ക്കാര്‍ ഒപ്പമുണ്ട്:മന്ത്രി എ.കെ ബാലന്‍

  • Kalpetta
01 Sep 2018

സുഗന്ധഗിരി വൃന്ദാവന്‍ കുടുംബക്ഷേമ ഉപകേന്ദ്രം,പൂക്കോട് ഏകലവ്യ എം.ആര്‍.എസ്് ക്യാമ്പുകള്‍ മന്ത്രി സന്ദര്‍ശിച്ചു

 പ്രളയത്തില്‍ ദുരിതബാധിതരായവര്‍ക്ക് ഒരു തരത്തിലും ആശങ്കപ്പെടെണ്ടെന്നും പുനരധിവാസത്തിന് സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും  പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. സുഗന്ധഗിരിയില്‍ ദുരിത ബാധിതരായ പിന്നാക്ക വിഭാഗങ്ങള്‍ക്കുളള അധിക ദുരിതാശ്വസ ധനസഹായത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

10,000 രൂപയുടെ ചെക്ക് അമ്പതേക്കര്‍ കോളനിയിലെ കെമ്പിവെള്ളയ്ക്ക് മന്ത്രി കൈമാറി. മഴക്കെടുതി മൂലം ക്യാമ്പിലെത്തിയ കുടുംബങ്ങള്‍ക്ക് നല്‍കുന്ന 10,000 രൂപയ്ക്ക് പുറമെയാണ് പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് 10,000 രൂപയും, പട്ടിക ജാതി വിഭാഗത്തിന് 5,000 രൂപയും വകുപ്പ് കൂടുതലായി നല്‍കുന്നത്. തൊഴിലും വീടും നഷ്്ടപ്പെട്ട സാഹചര്യത്തിലാണ് ഇവര്‍ക്ക് അധിക ധനസഹായം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 10,684 പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 77,868 പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അധിക ധനസഹായം ലഭിക്കും.

സുരക്ഷിതത്വം ഉറപ്പു വരുത്തി ക്യാമ്പില്‍ നിന്നും ദുരിതബാധിതരെ മാറ്റി താമസിപ്പിക്കും. സ്ഥലവും വീടും നഷ്ടമായവരെ പുനരധിവസിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം എല്ലാവരുടേയും സഹകരണത്തോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. പ്രസാദ്, പട്ടിക വര്‍ഗ്ഗ ഡയറക്ടര്‍ പി. പുകഴേന്തി, പട്ടിക ജാതി ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ, ജില്ലാ പഞ്ചായത്ത്് അംഗം പി.എന്‍.വിമല, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.എം.സന്ധ്യ, അംഗങ്ങളായ എം.എം. ജോസ്, പി.ഡി.ദാസന്‍, സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് എന്നിവര്‍ സംബന്ധിച്ചു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനൊപ്പം ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പ്രളയാനന്തര സ്ഥിതി അവലോകനം നടത്തിയ ശേഷമാണ് മന്ത്രിമാര്‍ ക്യാമ്പ് സന്ദര്‍ശനം ആരംഭിച്ചത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കഞ്ചാവുമായി വയോധികന്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ സൂക്ഷിച്ച 40 ലിറ്റര്‍ വാഷ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍
  • കാട്ടിക്കുളം-തിരുനെല്ലി-തോല്‍പ്പെട്ടി റൂട്ടില്‍ യാത്രക്കാരെ തടഞ്ഞ് തിരിച്ചയച്ച സംഭവം; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ
  • സ്വകാര്യ-എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കണം:പട്ടികജാതി ക്ഷേമ സമിതി
  • ഫാന്‍സി നമ്പര്‍ ബുക്കിങ്: അഞ്ച് ദിവസത്തെ സമയപരിധി കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്; എക്സ്റ്റന്‍ഷന്‍ സംവിധാനം പിന്‍വലിച്ചു
  • വയനാട്ടില്‍ സ്പാകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന; 16 റെയ്ഡുകള്‍, 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
  • ബൈരക്കുപ്പ പാലം: കേന്ദ്രാനുമതിയായി.
  • 65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
  • യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്.
  • എസ്.എഫ്.ഐ നേതാവിന് സഹ നേതാക്കളുടെ മര്‍ദനം;നേതൃത്വത്തിനെതിരെ ആരോപണവുമായി എഫ്.ബി പോസ്റ്റുകള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show