ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്ക്

പേരിയ മുപ്പത്തിനാലില്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു. കാര്‍ യാത്രികരായ കണ്ണൂര്‍ സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. ഇവരെ കണ്ണൂര്‍ ഭാഗത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. തലശ്ശേരിയില്‍ നിന്നും മൈസൂരിലേക്ക് പോകുകയായിരുന്ന ലോറിയും, തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് ഇന്ന് വൈകുന്നേരം ആറ് മണിയോടെ കൂട്ടിയിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. അപകടം നടന്നയുടന്‍ പരുക്കേറ്റവരെയും കൊണ്ട് പ്രദേശവാസികള്‍ ആശുപത്രിയിലേക്ക് പോയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍