മക്കിമലയിലെ മണ്ണിടിച്ചില്‍ പഠിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിക്കും:മന്ത്രി കടന്നപ്പള്ളി

മാനന്തവാടി:ഉരുള്‍പ്പൊട്ടലുണ്ടായ മക്കിമല പ്രദേശത്തെ ആളുകളെ താമസിപ്പിച്ചിട്ടുള്ള കുസുമഗിരി എല്‍പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഒ ആര്‍ കേളു എംഎല്‍എയും സന്ദര്‍ശിച്ചു.വൈകിട്ട് ആറരയോടെയാണ് മന്ത്രി എത്തിയത്. ഉരുള്‍പൊട്ടലില്‍ മരിച്ച മംഗലശേരി റസാഖ്‌സീനത്ത് ദമ്പതിമാരുടെ മക്കളെയും ബന്ധുക്കളെയും മന്ത്രി ആശ്വസിപ്പിച്ചു. കുടുംബത്തിന് സര്‍ക്കാരിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പറഞ്ഞു. ക്യാമ്പിലുള്ളവരോടും വിവരങ്ങള്‍ ആരാഞ്ഞു. മക്കിമലയിലെ ഉരുള്‍പൊട്ടലും വ്യാപകമായ മണ്ണിടിച്ചിലും പഠിക്കാന്‍ വിദഗ്ധസംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനുഷാ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് ഷൈമാ മുരളീധരന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ജെ ഷജിത്ത്, കേരള കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടി പി കെ ബാബു, ജില്ലാ സെക്രട്ടറി കെ പി ശശിധരന്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍