OPEN NEWSER

Friday 23. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രക്ഷകരായി ഫയര്‍ഫോഴ്‌സ്; സജിന പെണ്‍കുഞ്ഞിന് ജന്മം നല്‍കി

  • Kalpetta
10 Aug 2018

 

വൈത്തിരി: കനത്ത മഴയില്‍ അമ്മാറയില്‍ ഉരുള്‍പ്പൊട്ടി വീടിന്റെ രണ്ടുനിലകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ടെറസ്സില്‍ അഭയംതേടിയ കുടുംബത്തിന് രക്ഷകരായത് ഫയര്‍ഫോഴ്‌സ്.  അമ്മാറ മുര്‍ഷിദിന്റെ ഭാര്യ സജിന(27) പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു.സജിനയെ ഇന്നലെ ഉച്ചയോടെയായിരുന്നു ഫയര്‍ഫോഴ്‌സ് ബോട്ട്കടത്തി സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. രാത്രിയോടെ സജിന കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സജിനയുടെ പിതാവ് ഉമ്മര്‍, മാതാവ് റംല, സഹോദരന്‍ അന്‍വര്‍, സഹോദരി റിഹാനത്ത് ഇവരുടെ എല്‍കെജിയില്‍ പഠിക്കുന്ന മൂന്ന് മക്കളും ഒരു മൂന്നാംക്ലാസ്സുകാരനെയും ഉള്‍പ്പെടെയാണ് ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയത്. ലീഡിംഗ് ഫയര്‍മാന്‍ പി.പി.വിനോദ്, ഫയര്‍മാന്‍മാരായ എം.വി.ഷാജി, കെ.എസ്.ശ്രീജിത്ത്, പി.ആര്‍.മിഥുന്‍, സി.ജയന്‍, ഹോംഗാര്‍ഡ് കെ.വിജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അമ്മാറയിലെ രക്ഷാപ്രവര്‍ത്തനം.സജിനയെകുറിച്ച് അറിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ആദ്യപരിഗണന അവരുടെ കുടുംബത്തിനുതന്നെ നല്‍കുകയായിരുന്നു.വീട്ടുകാര്‍ ഫയര്‍ഫയര്‍ഫോഴ്‌സിനെ നന്ദി അറിയിക്കുകയും ചെയ്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കഞ്ചാവുമായി വയോധികന്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ സൂക്ഷിച്ച 40 ലിറ്റര്‍ വാഷ് പിടികൂടി; ഒരാള്‍ അറസ്റ്റില്‍
  • കാട്ടിക്കുളം-തിരുനെല്ലി-തോല്‍പ്പെട്ടി റൂട്ടില്‍ യാത്രക്കാരെ തടഞ്ഞ് തിരിച്ചയച്ച സംഭവം; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ
  • സ്വകാര്യ-എയ്ഡഡ് സ്ഥാപനങ്ങളില്‍ സംവരണം നടപ്പിലാക്കണം:പട്ടികജാതി ക്ഷേമ സമിതി
  • ഫാന്‍സി നമ്പര്‍ ബുക്കിങ്: അഞ്ച് ദിവസത്തെ സമയപരിധി കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്; എക്സ്റ്റന്‍ഷന്‍ സംവിധാനം പിന്‍വലിച്ചു
  • വയനാട്ടില്‍ സ്പാകള്‍ കേന്ദ്രീകരിച്ച് വ്യാപക പരിശോധന; 16 റെയ്ഡുകള്‍, 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
  • ബൈരക്കുപ്പ പാലം: കേന്ദ്രാനുമതിയായി.
  • 65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
  • യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്.
  • എസ്.എഫ്.ഐ നേതാവിന് സഹ നേതാക്കളുടെ മര്‍ദനം;നേതൃത്വത്തിനെതിരെ ആരോപണവുമായി എഫ്.ബി പോസ്റ്റുകള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show