കാറിനു മുകളില്‍ മരം മറിഞ്ഞു വിണു ;യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പനമരം പാലത്തിന് സമീപം റോഡിലേക്ക് വലിയ മരം കടപുഴകി വീണു. ഇതു വഴി കടന്നു വരികയായിരുന്ന കാറിനു മുകളിലേക്കാണ് മരം വീണത്. മാനന്തവാടി ഭാഗത്ത് നിന്നും അമ്പലവയലിലേക്ക് പോകുകയായിരുന്ന അച്ഛനും മകനുമാണ് കാറിലുണ്ടായിരുന്നത്. മരത്തിന്റെ ഒരു ശിഖരം റോഡിലേക്ക് പതിഞ്ഞതിനാല്‍ കാറിന്റെ മുകളിലേക്ക് മരം ഭാഗികമായി മാത്രമേ പതിച്ചുള്ളൂ. അതു കൊണ്ട് തന്നെ അപകടം തലനാരിഴയ്ക്ക് ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍