ആഗസ്റ്റ് 06 മുതല്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി ;താല്‍ക്കാലികമായി നിര്‍ത്തിവെച്ച ക്വാറികള്‍ക്കാണ് പ്രവര്‍ത്തനാനുമതി ;അത്താണി ക്വാറി പ്രവര്‍ത്തനം നിര്‍ത്തി വെക്കണം

വയനാട് ജില്ലയിലെ മഴയുടെ അളവ് 64.4 മില്ലിമീറ്ററില്‍ കൂടുതലായതിനാല്‍ ദുരന്തങ്ങളെ തടയുക എന്ന ലക്ഷ്യത്തില്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഒന്നര മാസത്തിലധികമായി പെയ്ത മഴയുടെ ശക്തിക്ക് കുറവ് വന്നിട്ടുള്ളതിനാലും, കൂടാതെ കഴിഞ്ഞ 48 മണിക്കൂറില്‍ ജില്ലയില്‍ പെയ്ത മഴയുടെ ശരാശരി 64.4 മില്ലിമീറ്റില്‍ കൂടുതലായിട്ടില്ല എന്നുള്ളതിനാലും ദുരന്ത നിവാരണ അതോറിറ്റി മീറ്റിംഗില്‍ ലാന്റ് സ്ലൈഡ് റെഡ് സോണുകളില്‍ ഒഴിച്ച് ക്വാറിയിംഗ് പുനരാരംഭിക്കുന്നതിന് അനുമതി നല്‍കുന്നതിന് തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കളക്ടറുടെ ഉത്തരവ്. എസ്.ഇ.ഐ.എ.എയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി മാത്രമാണ് പ്രവര്‍ത്തനാനുമതി.എന്നാല്‍ ഹൈ ഹസാര്‍ഡ് സോണില്‍ പ്രവര്‍ത്തിക്കുന്ന അത്താണി മെറ്റല്‍സ് അന്റ് ബ്രിസ്‌ക്‌സ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി ഹസാര്‍ഡ് അനലിസ്റ്റിന്റെ ഉരുള്‍പൊട്ടല്‍ സാധ്യത പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തല്‍ക്കാലം നിര്‍ത്തിവെക്കുന്നതിനും, തുടര്‍ പ്രവര്‍ത്തനാനുമതി വിശദമായ പരിശോധനയ്ക്ക് ശേഷം പരിഗണിക്കുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍