ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കാറിലിടിച്ചു : കാര്‍ മറ്റൊരു കെ.എസ്.ആര്‍ടി.സി യുടെ പിന്നിലിടിച്ചു

ബത്തേരി ട്രാഫിക് ജംഗഷനു സമീപം ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ബസ് ഡ്രൈവ് ചെയ്യുന്നതിനിടെ കെ.എസ്.ആര്‍.ടി.സി.ബസ് ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് മുന്നിലുണ്ടായിരുന്ന കാറിനു പുറകിലിടിക്കുകയുമായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം മുന്നിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിനിടിയിലേക്ക് ഇടിച്ചു കയറി. കാറിന്റെ ബോണറ്റിനും ബംപറിനും കേടുപാടുകള്‍ സംഭവിച്ച തൊഴിച്ചാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവറായ അബൂബക്കറിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പെന്‍ഷന്‍പറ്റിയ ഇദ്ദേഹം ദിവസവേതനത്തിന് ജോലിയില്‍ പ്രവേശിച്ചതായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍