അമ്മയ്ക്ക് ജീവനാംശം നല്‍കുന്നതില്‍ വീഴ്ച മകനെ ഒരു മാസം തടവിന് ശിക്ഷിച്ചു.

മാനന്തവാടി:സുല്‍ത്താന്‍ ബത്തേരി താലുക്കിലെ കുപ്പാടി വില്ലേജില്‍ പള്ളിയാലില്‍ ദാമോദരന്‍ എന്നിവരുടെ ഭാര്യ സരസ്വതി അമ്മയ്ക്ക് വയോജനങ്ങളുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി സ്ഥാപിതമായ മെയിന്റനന്‍സ് ട്രിബ്യൂണല്‍ വിധിച്ച പ്രതിമാസം 2000 രൂപ മണിയോഡര്‍ പ്രകാരം നല്‍കുന്നതിന് വിഴ്ച വരുത്തിയതിന് മകന്‍ സുനില്‍കുമാറിനെ ട്രിബ്യൂണല്‍ ചെയര്‍മാന്‍ കൂടിയായ മാനന്തവാടി സബ്ബ് കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ് ഒരുമാസത്തേക്കോ കുടിശ്ശിക തുകയായ 18,000 രൂപ അടക്കുന്നതുവരേയോ ജയില്‍ ശിക്ഷക്ക് വിധിച്ചു. സരസ്വതി അമ്മയ്ക്ക് 25.11.2017ന് ജീവനാംശമായി മാസം 2000 രൂപ നല്‍കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവായിരുന്നു. ട്രിബ്യൂണലിന്റെ ഉത്തരവ് മകന്‍ സുനില്‍ കുമാര്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സരസ്വതിഅമ്മ 2018 ഫെബ്രുവരിയില്‍ വീണ്ടും ട്രിബ്യൂണലില്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.സരസ്വതി അമ്മയും 71 വയസ്സുള്ള ഭര്‍ത്താവ് ദാമോദരനും ഒറ്റക്കാണ് തമാസം. 2009 ല്‍ വയനാട് ജില്ലയില്‍ മെയിന്റനന്‍സ് ട്രിബ്യൂണല്‍ സ്ഥാപിച്ചത്.സംരക്ഷണത്തിനും ജീവനാംശത്തിനുമായി ലഭിച്ച701 അപേക്ഷകളില്‍ 635 എണ്ണത്തില്‍ തിര്‍പ്പുകല്‍പ്പിച്ചു. ജീവനാംശം നല്‍ക്കുന്നതിന് വിഴ്ച വരുത്തിയതിനെ തുടര്‍ന്ന് തടവിന് ശിക്ഷിച്ച ആദ്യത്തെ കേസ്സാണിത്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍