OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആ ഫോണ്‍ കോള്‍ എടുക്കരുത്, പണം പോകും: മുന്നറിയിപ്പുമായി പോലീസ്

  • Kalpetta
08 Jul 2018

സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങളുടെ ഫോണുകളിലേയ്ക്ക് ഉള്‍പ്പെടെ വിദേശത്തു നിന്നു തട്ടിപ്പു കോള്‍ പ്രളയം.പണം പോയവരില്‍ ഉന്നത ഉദ്യോഗസ്ഥര്‍മാര്‍ മുതല്‍ കോണ്‍സ്റ്റബിള്‍മാര്‍ വരെയുണ്ട്.ഇന്നലെ രാവിലെ ആരംഭിച്ച തട്ടിപ്പു തിരിച്ചറിഞ്ഞതാകട്ടെ, വൈകിട്ടും. ഇതോടെ കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ തന്നെ മുന്നറിയിപ്പു നല്‍കി. പോലീസിന്റെ വാട്‌സാപ് ഗ്രൂപ്പുകളിലും വൈകിട്ടോടെ ജാഗ്രതാ നിര്‍ദേശമെത്തി. 

+59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളില്‍ നിന്നായിരുന്നു മിസ്ഡ് കോള്‍. ഇതു കണ്ടു തിരികെ വിളിച്ചവരുടെ ഫോണിലെ റീചാര്‍ജ് ബാലന്‍സ് കുത്തനെ താണു. മിസ്ഡ് കോള്‍ ഗൗനിക്കാത്തവര്‍ക്കു വീണ്ടും പലവട്ടം കോളുകളെത്തി. അറ്റന്‍ഡു ചെയ്തവര്‍ക്ക് ഇംഗ്ലിഷില്‍ പച്ചത്തെറി കേള്‍ക്കേണ്ടിയും വന്നു. ഇങ്ങോട്ടു വന്ന വിളി അറ്റന്‍ഡു ചെയ്തവര്‍ക്കും ഫോണില്‍ നിന്നു പണം നഷ്ടപ്പെട്ടതായി പോലീസുകാര്‍ പറഞ്ഞു. 

സംശയകരമായ നമ്പറുകളില്‍ നിന്ന് ഒട്ടേറെ പേര്‍ക്കു കോളുകള്‍ വരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും +5 ബൊളീവിയ നമ്പരില്‍ നിന്നാണ് ഇവ വരുന്നതെന്നും പൊലീസ് വ്യക്തമാക്കി. +591, +365, +371, +381, +563, +370, +255 എന്നീ നമ്പറുകളില്‍ തുടങ്ങുന്നവയില്‍ നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യരുത്. ഈ വ്യാജനമ്പരുകളിലേക്കു തിരികെ വിളിക്കരുത്. ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show