OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഗോത്രജനതയുടെ അടിസ്ഥാന വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളുടെ പങ്ക് മഹത്തരം: മന്ത്രി എ.സി മൊയ്തീന്‍

  • Mananthavadi
02 Jul 2018

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ആദിവാസി ജനവിഭാഗമടക്കമുളളവരില്‍  അടിസ്ഥാന വിദ്യാഭ്യാസം എത്തിക്കുന്നതില്‍  പൊതു വിദ്യാലയങ്ങളുടെ പങ്ക് നിസ്ഥൂലമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍  സ്‌കൂളില്‍ നടപ്പാക്കുന്ന പദ്ധതികളുടെ കെട്ടിട ശിലാസ്ഥാപനം  നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് പോലുളള പ്രദേശങ്ങളില്‍  പൊതുവിദ്യാഭ്യാസ മേഖല തകരുന്നത് ഈ വിഭാഗങ്ങളുടെ വിദ്യഭ്യാസപുരോഗതിക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം. നിയമത്തിലെ പഴുതുകളടച്ച്  മാനേജ്‌മെന്റുകള്‍ അടച്ചുപൂട്ടാന്‍ തയ്യാറായ നാല് വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണമാണ് ഈ സര്‍ക്കാരിന്റെ നയമെന്ന് പ്രഖ്യാപിക്കാനും ഇതിലൂടെ സാധിച്ചു. സമഗ്രവും  കേന്ദ്രീകൃതവുമായ വിദ്യാഭ്യാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉന്നതമായ വിദ്യാഭ്യാസ സൗകര്യങ്ങള്‍ സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ഏതൊരു  പ്രധാനപ്പെട്ട സംരഭകത്തിന്റെയും നേതൃത്വസ്ഥാനത്ത് മലയാളി സാന്നിധ്യം കാണാന്‍ കഴിയുന്നത് ഇതുവരെ സംസ്ഥാനം കൈവരിച്ച വിദ്യാഭ്യാസ പുരോഗതിയുടെ അടയാളങ്ങളാണെന്നും മന്ത്രി പറഞ്ഞു. 

 

മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗ്രൗണ്ട് നവീകരിക്കാന്‍ തുക വകയിരുത്തുമെന്നും  അദ്ദേഹം പറഞ്ഞു. എം.എസ്.ഡി.പി പദ്ധതിയില്‍ വി.എച്ച്.എസ്.സി വിഭാഗത്തിനനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടോഘാടനം,ഹൈസ്‌കൂള്‍ വിഭാഗത്തിനുളള 60 ലക്ഷം രൂപയുടെ കെട്ടിടോദ്ഘാടനം, 27 ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം എന്നിവയും മന്ത്രി നിര്‍വ്വഹിച്ചു. യോഗത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ ഒ.കെ സാജിദ് റിപ്പേര്‍ട്ട് അവതരിപ്പിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഇന്‍ചാര്‍ജ് പ്രദീപ ശശി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാബാബു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പ്രഭാകരന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show