ജി.കെ.പി.എ കുവൈറ്റ് ചാപ്റ്റര്‍ ഫര്‍വാനിയ ഏരിയ കമ്മറ്റി വിപുലീകരിച്ചു
ജി.കെ.പി.എ കുവൈറ്റ് ചാപ്റ്റര്‍ ഫര്‍വാനിയ ഏരിയ കമ്മറ്റി വിപുലീകരണവും ഫര്‍വാനിയ വനിതാവേദിയും രൂപീകരണവും സംഘടിപ്പിച്ചു.ഫര്‍വാനിയ മെട്രോ ക്ലിനിക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുന്‍ സെക്രട്ടറി അഭിലാഷിന് യാത്രയയപ്പും നല്‍കി. തുടര്‍ന്ന് ജി.കെ.പി.എ കോര്‍ ചെയര്മാന്‍ മുബാറക്ക് കാമ്പ്രത്ത്, ചാപ്റ്റര്‍ പ്രസിഡന്റ് പ്രേംസണ്‍ കായംകുളം എന്നിവരുടെ സാനിധ്യത്തില്‍ ഏരിയ കമ്മറ്റി പുനര്‍നിര്‍ണ്ണയിക്കുകയും വനിതാ വേദി രൂപീകരണം പൂര്‍ത്തിയാക്കുകയും ചെയ്തു. രഞ്ജിത്ത് കെ.ആര്‍ (ഏരിയ കണ്‍വീനര്‍), ബെന്നറ്റ് ബെന്‍ (സെക്രെട്ടറി) , ഗീവര്‍ഗീസ് തോമസ് (ട്രഷറര്‍), അബൂബക്കര്‍ (ജോയിന്റ് കണ്‍വീനര്‍ ) ഷോജ്, ലാലച്ചന്‍ (ജോയിന്റ് സെക്രെട്ടറിമാര്‍) എന്നിവരും വനിതാവേദി ഭാരവാഹികള്‍ ആയി രമണി മിശ്ര (ഏരിയ വനിതാ വേദി കണ്‍വീനര്‍ ) , ഫാത്തിമ സലിം (വനിതാ വേദി സെക്രട്ടറി) , അനിത (വനിതാ വേദി ട്രഷറര്‍) , മേരി അറക്കല്‍ (എക്‌സിക്യൂട്ടീവ് അംഗം) ആയും ചുമതലയേറ്റു. അഭിലാഷിന് സംഘടനയുടെ അനുമോദനവും മെമെന്റോയും ഏരിയ കോര്‍ഡിനേറ്റര്‍ ശ്രീമതി റോസ് മേരി കൈമാറി. അഷ്‌റഫ് ചൂറൂത്ത് , ബിനു യോഹന്നാന്‍, ലെനീഷ് , ബെന്നറ്റ് , വനജ രാജന്‍ , അല്ലി ജാന്‍, ഗിരീഷ് ലക്ഷ്മി, അമ്പിളി നാരായണന്‍, രവി പാങ്ങോട്, സച്ചു സിബി, ശ്രീകുമാര്‍, പ്രേംസണ്‍ കായകുളം, അനില്‍ ആനാട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നാട്ടില്‍ മലപ്പുറം ജില്ലയിടെ സംഘടനാ കമ്മറ്റിയുമായ് യോജിച്ച് പ്രവര്‍ത്തിക്കും എന്ന് അഭിലാഷ് അറിയിച്ചു. സൗഹൃദ വിരുന്നിനു ശേഷം യോഗം പിരിച്ചുവിട്ടു.അഭിലാഷിന് സംഘടനയുടെ അനുമോദനവും മെമെന്റോയും ഏരിയ കോര്‍ഡിനേറ്റര്‍ റോസ് മേരി കൈമാറി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍