മാനന്തവാടി ഗവ.ഹൈസ്‌ക്കൂളിന് അഭിമാന നേട്ടവുമായി മിഥുന്‍; എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടിക വിഭാഗത്തില്‍ സംസ്ഥാനത്ത് രണ്ടാം റാങ്ക്

രാജ്യാന്തര നിലവാരത്തിലേക്ക് ഉയരാനൊരുങ്ങുന്ന മാനന്തവാടിജി.വി.എച്ച്.എസ്.എസിന് അഭിമാനമായി മിഥുന്‍ സി.മുകുന്ദന്‍.പ്രത്യേക എന്‍ട്രന്‍സ്പരിശീലനത്തിന് ചേരാതെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ്ടു പഠനത്തിനൊപ്പം ലഭിച്ചപരിശീലനം ഒന്നു കൊണ്ടുമാത്രമാണ് മിഥുന്‍ ആര്‍ക്കിടെക്ച്ചര്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ പട്ടിക വിഭാഗത്തില്‍ രണ്ടാം റാങ്ക് നേടിയത്.കുസാറ്റില്‍ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സില്‍ ചേരാനുളള ഒരുക്കത്തിലാണ് മിഥുന്‍.പയ്യമ്പളളി പടമല സ്വദേശിയും കാനറാ ബാങ്ക് പെരിക്കല്ലൂര്‍ ശാഖയിലെ ഉദ്യോഗസ്ഥനായ മുകുന്ദന്റെയും കാട്ടിക്കുളം സഹകരണ ബാങ്ക് ഉദ്യോഗസ്ഥ ഗീതയുടെയും മകനാണ് മിഥുന്‍.മികച്ച സോഫ്റ്റ് വെയര്‍ എന്‍ജിനീയറാകണമെന്നാണ് മിഥുന്റെ ആഗ്രഹം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍