താമരശ്ശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ഷട്ടില്‍ സര്‍വീസ് ആരംഭിച്ചു

താമരശ്ശേരി ചുരത്തില്‍ നിര്‍ത്തിവെച്ച സര്‍വീസ് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് പുനരാരംഭിച്ചു. കഴിഞ്ഞ ദിവസം മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന ഉന്നതതല യോഗത്തിലെടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍വീസ് തുടങ്ങിയിരിക്കുന്നത്.വയനാട്ടില്‍ നിന്നുള്ള ബസ്സുകള്‍ ചുരം ഇടിഞ്ഞതിന്റെ തൊട്ടടുത്തുള്ള ഹോട്ടല്‍ വരെയും, കോഴിക്കോട് നിന്നുള്ള ബസ്സുകള്‍ ചിപ്പിലിത്തോട് വരെയുമാണ് സര്‍വ്വീസ് നടത്തുക. ഇതിനിടയിലുള്ള ചെറിയദൂരം യാത്രക്കാര്‍ കാല്‍നടയായി പോകേണ്ടതാണ്.സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ കുറ്റിയാടി ചുരം വഴിയും , പാലക്കാട് തൃശൂര്‍ ബസ്സുകള്‍ മേപ്പാടി നാടുകാണി ചുരം വഴിയും താല്‍ക്കാലികമായി സര്‍വ്വീസ് നടത്തും. ചുരം ഒരാഴ്ചക്കുള്ളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പുന:സ്ഥാപിക്കും. പൂര്‍ണ്ണമായും ഗതാഗതം ആരംഭിക്കാന്‍ മൂന്ന് മാസമെടുക്കുമെന്നാണ് സൂചന.അതേ സമയം ചുരത്തില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ യാത്ര വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം അടിവാരത്തെയും പരിസരപ്രദേശങ്ങളിലെയും ടാക്‌സി ജീപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ചാകരയായതായി പറയുന്നുണ്ട്. ഈ നാല് ദിവസങ്ങളില്‍ അടിവാരത്തു നിന്നും ലക്കിടിയിലേക്കു ഒരാള്‍ക്ക് 70 രൂപയെന്ന നിരക്കിലാണ് ലോക്കല്‍ ടാക്‌സികള്‍ പാരലല്‍ സര്‍വീസ് നടത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍