പൊളളമ്പാറ പാലത്തിന്റെ അപ്രോച്ച് റോഡ് തകര്‍ന്നു ;8 കോടിയോളം ചിലവഴിച്ച പാലത്തിന്റെ ഉത്ഘാടനം ചെയ്യാനിരിക്കെയാണ് സംഭവം

പ്രദേശവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് വാളാട് പൊള്ളമ്പാറ പാലം യാഥാര്‍ഥ്യമായത്. പാലത്തിന്റെയും സമീപന റോഡുകളുടെയും പണി പൂര്‍ണമായും പൂര്‍ത്തിയായി ഉദ്ഘാടനത്തിന് കാത്തിരിക്കുന്ന വേളയിലാണ് പാലത്തിന്റെ അപ്രോച് റോഡ് പൂര്‍ണ്ണമായും തകര്‍ന്നത്.തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാടിനെയും തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശ്ശേരിയെയും ബന്ധിപ്പിക്കുന്ന പാലമാണിത്. നാലുവര്‍ഷം മുമ്പാണ് ഇവിടെ കോണ്‍ക്രീറ്റ് പാലത്തിന്റെ പണി തുടങ്ങിയത്. പൊതുമാരാമത്ത് വകുപ്പ് 7.82 കോടി രൂപ ചെലവഴിച്ചാണ് പാലം പണി പൂര്‍ത്തിയാക്കിയത്.
ഏറെക്കാലത്തെ മുറവിളിക്കൊടുവിലാണ് ഇവിടെ പാലം പണിയുന്നതിനായി സര്‍ക്കാര്‍ തുക അനുവദിച്ചത്. മുമ്പ് ഇവിടെ ഉയരം കുറഞ്ഞ താത്കാലിക മരപ്പാലമാണ് ഉണ്ടായിരുന്നത്. മഴക്കാലത്ത് പുഴയില്‍ വെള്ളം പൊങ്ങുന്നതോടെ ഈ പാലം മുങ്ങുന്നത് മുമ്പ് പതിവായിരുന്നു. ഇത് മൂലം കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങി മുടപ്പിനാല്‍ക്കടവ്, പുലിക്കാട്ട് കടവ് എന്നിവിടങ്ങളിലെ പാലം കടന്നാണ് നാട്ടുകാര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നത്. പൊള്ളമ്പാറയിലുള്ള ആയുര്‍വേദ ആസ്?പത്രിയിലേക്ക് ദിനം പ്രതി വാളാട് ഭാഗത്ത് നിന്ന് ഒട്ടേറെപ്പേരാണ് ഈ പാലം വഴി എത്തുന്നത്. വാളാടുള്ള ആരോഗ്യ കേന്ദ്രത്തിലും ഈ പാലം കടന്നാണ് ആളുകള്‍ എത്തുന്നത്. പുതുശ്ശേരി ഭാഗത്തുള്ള വിദ്യാര്‍ഥികള്‍, വാളാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വാളാട് ജയ്ഹിന്ദ് ഗവ.യു.പി സ്‌കൂള്‍, എടത്തന ഗവ. െ്രെടബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്നുണ്ട്. ഈ വിദ്യാര്‍ഥികള്‍ക്കും ഈ പാലം തന്നെയാണ് ആശ്രയം. മഴക്കാലത്ത് മിക്കപ്പോഴും വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണ് മുമ്പ് ഉണ്ടായിരുന്നത്. തൊണ്ടര്‍നാട് പഞ്ചായത്തിലെ പുതുശ്ശേരി, മക്കിയാട്, ആലക്കല്‍, വീട്ടിയാമ്പറ്റ, എടമുണ്ട, വെങ്ങലോട്ട്, തവിഞ്ഞാലിലെ വാളാട്, കൂടത്തില്‍, വാളമടക്ക്, കാരച്ചാല്‍, ആലാറ്റില്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് പാലം പണി പൂര്‍ത്തിയായതോടെ ആശ്വാസമായിരുന്നു.
എന്നാല്‍ ഇന്നലത്തെ കനത്ത മഴയില്‍ 20 മീറ്റര്‍ വീതിയുള്ള റോഡിന്റെ 90 ശതമാനവും ഇടിഞ്ഞ് തകര്‍ന്നിരിക്കുകയാണ്. ഏകദേശം 60 മീറ്ററോളം നീളത്തില്‍ റോഡ് ഇടിഞ്ഞു പോയിട്ടുണ്ട്. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും പൂര്‍ണ്ണമായി നിലച്ചു. നിര്‍മ്മാണത്തിലെ അപാകതയാണ് റോഡ് ഇടിയാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍