വയനാട് ജില്ലയില്‍ നിപ്പാ വൈറസ് ബാധയില്ല

വയനാട് ജില്ലയില്‍ നിപ്പാ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. നൂന മര്‍ജ അറിയിച്ചു. രോഗം സ്ഥിരീകരിച്ച ജില്ലയിലേക്കുളള യാത്ര കഴിവതും ഒഴിവാക്കേണ്ടതാണെന്നും പനി, കഠിനമായ തലവേദന മയക്കം, ഛര്‍ദി, അപസ്മാരം, തലകറക്കം മുതലായവ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ അടുത്തുളള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടണം. സമാന ലക്ഷണങ്ങളോടുളള രോഗികളെ പ്രതേ്യകം ഐസോലേഷന്‍ വാര്‍ഡുകളില്‍ വെച്ച് പരിചരിക്കുന്നതിനുവേണ്ടുന്ന സജ്ജീകരണങ്ങള്‍ ബത്തേരി താലൂക്ക് ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ടെന്നും അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനു വേണ്ടുന്ന സജ്ജീകരണങ്ങള്‍ ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ഡി.എം.ഒ.അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍