നിപ വൈറസ് ബാധ: ഭയമല്ല വേണ്ടത് ജാഗ്രത..!

വവ്വാലുകള്‍ തിങ്ങിക്കൂടിയിരിക്കുന്ന മാനന്തവാടി പഴശ്ശി പാര്‍ക്കുപോലുള്ള സ്ഥലങ്ങളുടെ സമീപവാസികള്‍ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്.
മാനന്തവാടി:പേരാമ്പ്രയിലുളള ഒരു കുടുംബത്തിലെ രണ്ട് സഹോദരങ്ങളും അവരുടെ ബന്ധുവും,നെഴ്‌സും മസ്തിഷ്‌കജ്വരം(എന്‍സഫലൈറ്റിസ്) മൂലം മരിക്കുകയും അവരുടെ രോഗസമയത്ത് സമ്പര്‍ക്കമുണ്ടായിരുന്ന ബന്ധുക്കള്‍, ആശുപത്രി ജീവനക്കാര്‍, സംസ്‌കാരശുശ്രൂഷ നടത്തിയ ഒരാള്‍ തുടങ്ങിയവര്‍ സമാനരോഗലക്ഷണവുമായി ആശുപത്രിയില്‍ പ്രവേശിക്കുകയും ചെയ്തതോടെ സംസ്ഥാനമൊന്നാകെ രോഗഭീതിയിലാണ്. ആ പ്രദേശത്തു പലരും സമാനരോഗലക്ഷണവുമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഇപ്പോള്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശത്തിന് സമീപമുളളവരും രോഗികളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുളളവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.
മസ്തിഷ്‌ക വീക്കത്തിന് കാരണം ഇതുവരെ ദക്ഷിണേന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതും വിരളവുമായ 'നിപ വൈറസ്' ആണെന്ന് ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടുണ്ട്. ഒരു പ്രദേശത്ത് 'ക്ലസ്റ്റര്‍ 'ആയി മസ്തിഷ്‌കവീക്കം ഉണ്ടായ സ്ഥിതിക്ക് രോഗം പടരാതിരിക്കാനും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ നേടാനും ആരോഗ്യവകുപ്പിനോടൊപ്പം സമൂഹവും ജാഗ്രത കാട്ടണം. ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ആരോഗ്യവകുപ്പില്‍ വിവരമറിയിക്കുകയാണ് പ്രധാനം.
രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
ഇപ്പോള്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശത്തിന് സമീപമുളളവരും രോഗികളുമായി സമ്പര്‍ക്കം ഉണ്ടായിട്ടുളളവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. പനിയോടൊപ്പം ശക്തമായ തലവേദന,ഛര്‍ദി, ക്ഷിണം,തളര്‍ച്ച, ബോധക്ഷയം, കാഴ്ച്ചമങ്ങല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ ഉടനെ ചികിത്സതേടണം. ഇപ്പോഴുണ്ടായ രോഗം വായു, വെളളം, ഭക്ഷണം ഇവ വഴി പകരുന്നതല്ല. കൊതുകുകള്‍ക്കോ, ഈച്ചകള്‍ക്കോ ഈ രോഗം പകര്‍ത്താന്‍ സാധ്യമല്ല. രോഗം പകര്‍ന്നിട്ടുളളത് രോഗിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരില്‍ രോഗിയുടെ ശരീരത്തിലെ സ്രവങ്ങള്‍ വഴിയാണ്.
ബന്ധുക്കളും ആശുപത്രിജീവനക്കാരും ശ്രദ്ധിക്കേണ്ടത്
• വ്യക്തിസുരക്ഷ നടപടികള്‍ പുലര്‍ത്തുക.ഇതിനായി മാസ്തികുകളും ഗ്ലൗസ്(കൈയുറകള്‍),ഗൗണ്‍, ചെരിപ്പ് ധരിക്കണം. ഇതിനായി പ്രത്യേക ച95 മാസ്തിക്കുകള്‍ ലഭ്യമാണ്.
• രോഗിയോ വിസര്‍ജ്യങ്ങളുമായോ സമ്പര്‍ക്കമുണ്ടായാല്‍കൈകള്‍ 20 സെക്കന്റോളം അണുനാശിനിയോ സോപ്പിലായിനി ഉപയോഗിച്ചോ കഴുകുക,, അണുനാശിനിയായി സാവ്‌ലോണ്‍, ക്ലോറോ ഹെക്‌സിഡിന്‍ തുടങ്ങിയവ ഉപയോഗിക്കാം.
• ഉപകരണങ്ങള്‍ 'ഗ്ലൂട്ടറാള്‍ഡിഹൈഡ്' ഉപയോഗിച്ച് അണുനാശം വരുത്തേണ്ടതാണ്. കഴിയുന്നതും ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഉപയാഗിക്കണം.
• പരിശോധനക്കായി രോഗിയുടെ രക്തസാമ്പഌകള്‍ ശേഖരിക്കുമ്പോഴും രോഗിയുടെ വിസര്‍ജ്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും സാര്‍വത്രിക മുന്‍കരുതല്‍ എടുക്കണം.
• ഡ്യൂട്ടി സമയത്തിനു ശേഷം വസ്ത്രങ്ങള്‍ മാറി കുളിക്കണം.
• പനി ലക്ഷണമുണ്ടായാല്‍ ഉടന്‍ ഡോക്ടറെ കണ്ട് ചികിത്സതേടേണ്ടതുമാണ്.
മുന്‍കരുതലുകള്‍
• പനിയോടൊപ്പം ശക്തമായ തലവേദന,ഛര്‍ദി, ക്ഷിണം,തളര്‍ച്ച, ബോധക്ഷയം, കാഴ്ച്ചമങ്ങല്‍ തുടങ്ങിയ രോഗലക്ഷണമുളളവര്‍ ഡോക്ടറെ സമീപിച്ച് ചികിത്സ തേടുക.
• സ്രവങ്ങള്‍ വഴി രോഗം പകരുന്നതിനാല്‍ ചുമയ്ക്കുമ്പോവും, തുമ്മുമ്പോഴും, സംസാരിക്കുമ്പോഴും 'ചെറുകണങ്ങള്‍' തെറിക്കാതിരിക്കാന്‍ ടവ്വല്‍ തോര്‍ത്ത് ഉപയോഗിച്ച് വായും മൂക്കും പൊത്തിപ്പിടിക്കുകയോ മാസ്‌ക്ധരിക്കുകയോ ചെയ്യുക.
• രോഗിയെ പ്രത്യേക മുറിയില്‍ മാറ്റിക്കിടത്തുക. മറ്റ് രോഗികളുണ്ടങ്കില്‍ കട്ടിലിന്റെ ദുരം ഒന്നര മീറ്റര്‍ അകലംപാലിക്കുക.
• രോഗി ഉപയോഗിക്കുന്ന പാത്രങ്ങളും ബ്രഷ്,മറ്റ് സാമഗ്രികള്‍ പ്രത്യേകം മാറ്റിവയ്ക്കുക ഉപയോഗശേഷം ഡിറ്റര്‍ജന്റ് ഉപയോഗിച്ച് കഴുകണം.
• രോഗിയെ കാണാന്‍ സന്ദര്‍ശകരെ അനുവദിക്കരുത്.
• രോഗിയെ പരിചരിക്കാനായി ഒരാളെ മാത്രം ഏര്‍പ്പെടുത്തുക
• രോഗിയുടെ വസ്ത്രങ്ങളും ബഡ്ഷീറ്റും പ്രത്യേകം പുഴുങ്ങി അലക്കി വെയിലത്ത് ഉണക്കുക.
• രോഗിയുടെ ഛര്‍ദിയും വിസര്‍ജ്യങ്ങളും അണുനാശിനി ഉപയോഗിച്ച് ഡിസ്‌പോസ് ചെയ്യുക. മുറിയുടെ നിലം അണുനാശിനി ഉപയോഗിച്ച് ദിവസവും വ്യത്തിയാക്കുക.
മൃതദേഹം കൈകാര്യം ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ടത്.
• രോഗിയുടെ ശരീരസ്രവങ്ങള്‍, വിസര്‍ജ്യങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ പരിചരിക്കുന്നവര്‍ക്കുള്ള മുന്‍കരുതലുകള്‍ എടുക്കണം.
• മരിച്ചയാളിന്റെ മൂക്ക്, രഹസ്യഭാഗങ്ങള്‍ എന്നിവ പഞ്ഞികൊണ്ട് മൂടണം, വായ തുറക്കാതെ മൂടിക്കെട്ടണം.
• മരിച്ചവരുടെ മുഖത്ത് ചുംബിക്കാതിരിക്കാനും, ശരീരം കെട്ടിപ്പിടിക്കാതിരിക്കാനും ബന്ധുക്കള്‍ ശ്രദ്ധിക്കണം.
• മൃതശരീരം കുളിപ്പിച്ചവരും കൈകാര്യം ചെയ്തവരും അതിനുശേഷം സോപ്പ് ഉപയോഗിച്ച് കുളിക്കണം.
• വസ്ത്രങ്ങള്‍, പുതപ്പുകള്‍, വിരിപ്പ് തിടങ്ങിയവ അണുനാശിനി ഉപയോഗിച്ച് കഴുകി വെയ്‌ലത്ത് ഉണക്കുകയോ കത്തിക്കുകയോ ചെയ്യുക..
•
രോഗം പകരുന്നത്
നിപ വൈറസ് വാഹകരായ വവ്വാലുകള്‍, പന്നികള്‍, രോഗബാധിതരായ മനുഷ്യര്‍ എന്നിവരുമായി നേരിട്ടുള്ള സമ്പര്‍ക്കം വഴിയും മലേഷ്യയില്‍ രോഗബാധിതരായ പന്നികളുടെ ചുമയിലുള്ള സ്രവങ്ങള്‍ വഴിയും നേരിട്ടും ഇന്ത്യയിലും ബംഗ്ലാദേശിലും രോഗവാഹകരായ വവ്വാലുകളുടെ ഉച്ഛിഷ്ടം വീണ കള്ളിലൂടെയും ഭക്ഷിച്ച പഴങ്ങളിലുള്ള മൂത്രം, കാഷ്ഠം എന്നിവ വഴിയുമാണ് രോഗമുണ്ടാകുന്നത്. ഏപ്രില്‍ ജൂണ്‍ മാസങ്ങളിലാണ് കൂടുതല്‍ രോഗപ്പകര്‍ച്ച ഉണ്ടായത്. വവ്വാലുകളുടെ കുട്ടികള്‍ പിറക്കാന്‍ തുടങ്ങുന്ന മേയ്യ് മാസങ്ങളില്‍ കൂടുതല്‍ രോഗപ്പകര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മനുഷ്യരുടെ ഇടപെടല്‍മൂലം വവ്വാലുകളുടെ താവളങ്ങള്‍ നശിപ്പിക്കപ്പെടുകയോ ഭക്ഷണലഭ്യത കുറയുകയോ ചെയ്യുമ്പോള്‍ (വന നശികരണം, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, കൈയേറ്റം തുടങ്ങിയവ) വിശന്ന് വലയുന്ന വവ്വാലുകളുടെ രോഗപ്രതിരോധശേഷി കുറയുന്നത് വഴി ഇവയില്‍ വൈറസ് പെരുകല്‍ കൂടിവന്ന് മൂത്രത്തിലൂടെയും ഉമിനീരിലൂടെയും നിപ വൈറസുകള്‍ കൂടുതള്‍ പുറത്തുവന്ന് രോഗപ്പകര്‍ച്ച കൂടാനും സാധ്യതയുണ്ട്. രോഗാണു ശരീരത്തിലെത്തിയാല്‍ 5 - 15 ദിവസങ്ങള്‍ക്കുള്ളില്‍ രോഗ ലക്ഷണമുണ്ടാകാം.
പനി, തലവേദന, തലകറക്കം, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍, ഭക്ഷണം ഇറങ്ങാനുള്ള ബുദ്ധിമുട്ട് മുതലായവയും 2 ദിവസം കഴിഞ്ഞ് ബോധക്ഷയം (കോമ) തുടങ്ങിയവയും ഉണ്ടാകും.
രോഗ നിര്‍ണ്ണയം
• രോഗിയുടെ ശ്രവങ്ങള്‍, രക്തം, മൂത്രം, സി.എച്ച്.എഫ് ഇവയിലെ രിയല്‍ ടൈം പി.സി.ആര്‍, എലിസ
• തലചോറിന്റെ എം.ആര്‍.ഐ സ്‌കാന്‍
• പരിശോധന ലബോറട്ടറികള്‍ ഇന്റര്‍നാഷണല്‍ 4 ബയോ സെക്യൂരിറ്റി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. (നിപ രോഗഗാണുവിനെ കൈകാര്യം ചെയ്യാന്‍)
ചികിത്സ
• പ്രത്യേക ശമന ചികിത്സ ഇല്ല. രോഗിയെ ഇന്റന്‍സീവ് കെയര്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു സപ്പോര്‍ട്ടീവ് ചികിത്സകള്‍ക്കുള്ള വെന്റിലേറ്റര്‍ സര്‍വ്വീസും വേണ്ടിവരും മരണ സാധ്യത 70 ശതമാനത്തോളംമുണ്ട്.
• ആന്റി വൈറല്‍ മരുന്നായ റിബാവറിന്‍ ചികിത്സ ഉപയോഗിച്ചു വരുന്നു.
രോഗ നിയന്ത്രണം
• വൈറസ് ബാധ സംരക്ഷിക്കുന്ന പ്രദേശങ്ങളിലെ വവ്വാലുകളുടെ മൂത്രം, കാഷ്ടം, ഉമിനീര്‍ ഇവയുമായി സമ്പര്‍ക്കപ്പെടാതിരിക്കുക
• ഇങ്ങനെയുള്ള പ്രദേശങ്ങളിലെ തെങ്ങ്, പന ഇവയില്‍ നിന്ന് ലഭിക്കുന്ന തുറന്ന പാത്രങ്ങങ്ങളില്‍ ശേഖരിക്കുന്ന കള്ള് കുടിക്കാതിരിക്കുക
• വവ്വാലുകള്‍ ഭക്ഷിച്ച മാങ്ങ, പേരക്ക, അമ്പഴങ്ങ, ചാമ്പക്ക തുടങ്ങിയിവ ഭക്ഷിക്കാതിരിക്കുക.
• ഇവയുടെ കാഷ്ടം പുരളാന്‍ സാധ്യതയുള്ള കാടുകളിലോ, വൃക്ഷങ്ങളുടെ കീഴിലോ പോകാതിരിക്കുകയും മരത്തില്‍ കയറാതിരിക്കുകയും ചെയ്യുക


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍