OPEN NEWSER

Tuesday 15. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

റോയല്‍ കളേഴ്‌സ് കുവൈറ്റ് വാര്‍ഷികാഘോഷം നടത്തി

  • Pravasi
15 May 2018

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം അവശത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കി പ്രവര്‍ത്തിക്കുന്ന റോയല്‍ കളേഴ്‌സ് കുവൈറ്റ് കൂട്ടായ്മ മൂന്നാം വാര്‍ഷികം ആഘോഷിച്ചു.മെയ് 11 നു   അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന ആഘോഷപരിപാടി ഷാഫി മക്കാത്തിയുടെ അധ്യക്ഷതയില്‍ പ്രശസ്ത മാപ്പിളപാട്ട് ഗായകന്‍ താജുദ്ദീന്‍ വടകര ഉത്ഘാടനം ചെയ്തു. പത്രപ്രവര്‍ത്തകരായ സത്താര്‍ കുന്നില്‍, ഹബീബുള്ള മുറ്റിച്ചൂര്‍, ജികെപിഎ  ഗ്ലോബല്‍ ചെയര്‍മാന്‍  മുബാറക്ക് കാമ്പ്രത്ത് , അഷറഫ് കണ്ടി എന്നിവര്‍  ആശംസകളര്‍പ്പിച്ച് സംസാരിച്ചു. നിയമപരിരക്ഷക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ എല്ലാ മലയാളികളും ശ്രമിക്കണം എന്ന്  ശ്രീ സത്താര്‍ കുന്നിലും ഹബീബ് മുറ്റിച്ചൂരും സദസിനെ ഉണര്‍ത്തിച്ചു. ഗള്‍ഫിലെ  മാറുന്ന തൊഴില്‍ സാധ്യതകള്‍ മനസിലാക്കി പ്രവാസികള്‍ നാട്ടില്‍ ഒറ്റക്കും കൂട്ടായ്മായും  ഇതര വരുമാനാമാര്‍ഗങ്ങള്‍ക്ക് ശ്രമങ്ങള്‍ തുടങ്ങി പുനരധിവാസം സാധ്യമാക്കണമെന്നു മുബാറക്ക് കാമ്പ്രത്ത് ആവശ്യപ്പെട്ടു. മാപ്പിള പാട്ടിലൂടെ തന്റെ കഴിവ് തെളിയിച്ച താജുദ്ദീന്‍ വടകരയേയും, കുവൈത്തില്‍ മരണപ്പെടുന്നവരുടെ ബോഡില്‍ നാട്ടിലെത്തിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന കെകെഎംഎ മാഗ്‌നൈറ്റ് അംഗം സലീം കൊമേരി, നാസര്‍ ദിവാനിയ എന്നിവരെ ആദരിച്ചു. അഷറഫ് മക്കാത്തി കൂട്ടായ്മയുടെ പ്രവര്‍ത്ത്‌നത്തെ കുറിച്ച് വിവരിച്ചു. അബ്ദുള്ള കടവത്ത്, അഖില്‍, സല്‍മാന്‍, അനീഷ്, നസീമ എന്നിവര്‍ പരിപാടിക്ക് നേത്രത്വം നല്‍കി. നാസര്‍ ദിവാനിയ സ്വാഗതവും സിന്ധു യോഹന്നാന്‍ നന്ദിയും പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പള്ളിക്കല്‍ ബ്ലോക്ക് സീറ്റ് തര്‍ക്കം തീര്‍ന്നു; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീല ഗോവിന്ദന്‍ മത്സരിക്കും; ഇന്ന് യൂഡിഎഫ് കണ്‍വെന്‍ഷന്‍
  • പശുക്കിടാവിനെ പുലി കൊന്നു
  • കാലാവസ്ഥാ വ്യതിയാനം ചെറുക്കാന്‍ സര്‍വകലാശാലകള്‍ മുന്‍കൈയെടുക്കണം: മന്ത്രി ടി. സിദ്ദിഖ്
  • വിവരാവകാശ നിയമം ജനാധിപത്യത്തെ ശക്തിപ്പെടുത്തി: വിവരാവകാശ കമ്മീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍
  • കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ടി. സിദ്ദിഖ്
  • പോക്‌സോ കേസില്‍ യുവാവിന് 47 വര്‍ഷം തടവും പിഴയും
  • ബത്തേരി പൊലീസ് സ്‌റ്റേഷനിലെ ഹാന്‍സ് മോഷണം: പോലീസുകാരന്‍ പ്രതി
  • യുകെയില്‍ നിര്യാതയായ രേഷ്മയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
  • അഗ്രി ടെക്‌നോളജി മീറ്റ് നാളെ; മന്ത്രി ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
  • യുഡിഎഫ് ഐക്യത്തോടെ മുന്നോട്ട് പോകണം: ജോയ് എബ്രഹാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show