OPEN NEWSER

Monday 12. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സഞ്ചാരികള്‍ക്ക് ആശ്വാസമായി കുറുവാ ദ്വീപില്‍ ചങ്ങാട സവാരി ആരംഭിച്ചു.

  • Mananthavadi
28 Apr 2018

 

മാനന്തവാടി: സഞ്ചാരികള്‍ക്ക് ആശ്വാസമായി കുറുവാ ദ്വീപില്‍ ചങ്ങാട സവാരി ആരംഭിച്ചു.കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിത്യേന നിരവധി വിനോദസഞ്ചാരികള്‍ നിരാശയയോടെ മടങ്ങി പോവുന്ന സാഹചര്യത്തിലാണ് ഡിടിപിസി മുന്‍കൈയ്യെടുത്ത് ചങ്ങാട സവാരി ഒരുക്കിയിരിക്കുന്നത്.2017 ഡിസംമ്പര്‍ 16നാണ് കര്‍ശന നിയന്ത്രണങ്ങളോടെ നീണ്ട കാലത്തെ ഇടവേളക്ക് ശേഷം സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തത്.ഇരു പ്രവേശന കവാടങ്ങളിലൂടെയും 400 പേര്‍ക്ക് മാത്രമെ ദ്വീപില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നുള്ളു ഇതോടെ ദ്വീപില്‍ എത്തുന്ന  അന്യസംസ്ഥാന സഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരകണക്കിനാളുകളാണ് ദ്വീപ് സന്ദര്‍ശിക്കാന്‍ കഴിയാതെ മടങ്ങിയിരുന്നത്.നിയന്ത്രണത്തില്‍ ഇളവ് വരുത്തണമെന്ന് ആവശ്യപ്പെട് വിവിധ സംഘടനകള്‍ പ്രക്ഷോഭ പരിപാടികള്‍ നടത്തുകയും എം എല്‍ എ മാര്‍ വിഷയത്തില്‍ ഇടപ്പെടുകയും ചെയ്തിരുന്നു.എന്നാല്‍ പ്രശ്‌നത്തിന് പരിഹാരമായിരുന്നില്ല .ഈ സാഹചര്യത്തിലാണ് കുറുവ യുടെ സൗന്ദര്യം പുറമെ നിന്നെങ്കിലും നുകരുക എന്ന ലക്ഷ്യത്തോടെയാണ് ഡിടിപിസിയുടെ പ്രവേശന കവാടത്തില്‍ ചങ്ങാട സവാരി ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്രയും കാലം ചങ്ങാടം ഉപയോഗിച്ചിരുന്നത് ഇതേ ചങ്ങാടം ഉപയോഗിച്ച് തന്നെയാണ് പുഴയിലൂടെ അര മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന സവാരി സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ദ്വീപിലേക്ക് ചങ്ങാടത്തിന് ഈടാക്കുന്ന 30 രൂപയാണ് സവാരിക്കും ഈടാക്കുന്നത്. ദ്വീപിനോട് ചേര്‍ന്ന് ചങ്ങാടം നിര്‍ത്തിയിട്ട് കുറുവയെ ആസ്വദിക്കാനും ഫോട്ടോയെടുക്കാനുമല്ലാമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 20നും 25നും ആളുകള്‍ക്കാണ് ഒരു സമയം യാത്ര ചെയ്യാന്‍ കഴിയുക. രാവിലെ 9 മണി മുതല്‍ 4.30 വരെ സവാരി നടത്താം. പുതിയ സംവിധാനം നിരവധി വിനോദസഞ്ചാരികള്‍ക്കാണ് വലിയ ആശ്വാസമായി മാറിയിരിക്കുന്നത്. പുഴയില്‍ ചങ്ങാടത്തിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് നവ്യാനുഭവമാണ് നല്‍കുന്നത്.ചങ്ങാട സവാരിയുടെ ആദ്യ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ഒ ആര്‍ കേളു എം എല്‍ എ നിര്‍വ്വഹിച്ചു.നഗരസഭ കൗണ്‍സിലര്‍ ഹരിചാലിഗദ്ധ,ഡി.ടി പി സി സെക്രട്ടറി ബി ആനന്ദ്, മാനേജര്‍ വി ജെ ഷിജു, സണ്ണി ജോര്‍ജ്ജ് എന്നിവര്‍ സംബന്ധിച്ചു.മുന്നറിയിപ്പില്ലാതെയാണ് സവാരി ആരംഭിച്ചതെങ്കിലും 247 പേരാണ് ആദ്യ ദിനത്തില്‍ ചങ്ങാടത്തില്‍ സഞ്ചരിച്ചത് ഇത് പാര്‍ക്കിംഗ്   ഫിസ്   ഉള്‍പ്പെടെ ഡിടിപിസിക്ക് വന്‍ വരുമാനത്തിനും ഇടയാക്കും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
  • വയനാട് മെഡിക്കല്‍ കോളേജ് ; പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി
  • സാസ്‌കി, എസ്ഡിആര്‍എഫ് പദ്ധതികളുടെ പുരോഗതി തൃപ്തികരം: സംസ്ഥാന ദുരന്തനിവാരണ കമ്മീഷണര്‍
  • വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
  • കാപ്പ പ്രകാരം ജയിലിലടച്ചു
  • പാരിസണ്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റിനെ വെള്ളപൂശാനുള്ള നീക്കം അപകടകരം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
  • വയനാട് മെഡിക്കല്‍ കോളേജ് മാനന്തവാടിയില്‍ തന്നെ നിലനിര്‍ത്തും; പാരിസണ്‍ എസ്‌റ്റേറ്റ് ഉടമകള്‍ 25 ഏക്കര്‍ ഭൂമി ഉപാധികളോടെ സൗജന്യമായി വിട്ടുനല്‍കും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show