കാട് കത്തിച്ച സംഭവത്തിന് നാലാണ്ട് ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചു.

മാനന്തവാടി:അസാധാരണമായ രീതിയില്‍ കാടുകള്‍ കത്തിയമര്‍ന്ന സംഭവത്തിന് നാലാണ്ട് പിന്നിടുമ്പോള്‍ പ്രതികളെ പിടികൂടാനാകാതെ ക്രൈംബ്രാഞ്ച് അന്വേഷണം ഏതാണ്ട് നിലച്ചമട്ടായി.2014 മാര്‍ച്ച് 16,17,18,19 തീയ്യതികളിലാണ് തോല്‍പ്പെട്ടി,മുത്തങ്ങ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായ തീപിടുത്തമുണ്ടായത്.ഇരുനൂറ് ഹെക്ടറിലധികം കാടാണ് കത്തിയമര്‍ന്നത്.നൂറു കണക്കിന് ഉരഗജീവികളും വെന്ത് ചാമ്പലായി,അപൂര്‍വ്വ സസ്യലതാദികളും കാട്ടുതീയില്‍ കത്തിയമര്‍ന്നു.കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കത്തിനില്‍ക്കെയാണ് തീ പിടിത്തമുണ്ടായത്. അതു കൊണ്ടു തന്നെ മനുഷ്യനിര്‍മ്മിത തീ പിടുത്തമാണെന്ന നിഗമനത്തില്‍ വനം വകുപ്പും പോലീസും എത്തിച്ചേരുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ െ്രെകംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കണ്ണൂര്‍ െ്രെകംബ്രാഞ്ച് എസ്.പിക്കായിരുന്നു അന്വേഷണ ചുമതല. (തീവ്ര വാദ സംഘടനകളാണ് സംഭവത്തിന് പിന്നിലെന്ന സംശയത്തിന്റ് അടിസ്ഥാനത്തില്‍ ഇവര്‍ മണ്ണിന്റെ സാമ്പിള്‍ ശേഖരിക്കുകയും നിരവധി പേരെ ചോദ്യം ചെയ്യുകയും ഉണ്ടായി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നിരവധി പേരുടെ ഫോണ്‍ കോളുകളെ കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിരുന്നു. എന്നിട്ടും പ്രതികളെ കുറിച്ച് തുമ്പ് ലഭിക്കാനായില്ല ഇതോടെയാണ് െ്രെകംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം അവസാനിപ്പിച്ചതായി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായാണ് സൂചന.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍