പള്‍സ് ഓക്സി മീറ്ററുകള്‍ വിതരണം ചെയ്തു
മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാന്നിധ്യമറിയിച്ച് മീനങ്ങാടി ശ്രീ നായ്ക്കൊല്ലി ഭദ്രകാളി ക്ഷേത്രവും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലേക്കും നല്‍കുന്നതിനായി പള്‍സ് ഓക്സി മീറ്ററുകള്‍ നല്കി. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് മനോജ് കരിയാകുളത്തില്‍ നിന്നും മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനയന് കെ.ഇ പള്‍സ് ഓക്സിമീറ്ററുകള്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്രത്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബേബി വര്‍ഗീസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വാസുദേവന്‍, വാര്‍ഡ് മെമ്പര്‍ വേണുഗോപാല്‍ ക്ഷേത്ര ഭരണസമിതി സെക്രട്ടറി നവീന്‍ ജയപ്രകാശ് രക്ഷാധികാരി കെ. ജയപ്രകാശ്, വൈസ് പ്രസിഡന്റ് മാധവന്, ജോ സെക്രട്ടറി ഷിജിത്ത്,എ. സി ബേബി, ട്രഷറര്‍ മണി ആലമൂല, സുബീഷ്, വിനോദ്, മാതൃസമിതി സെക്രട്ടറി രജനി മനോജ്, ആശാവര്‍ക്കര്‍ മേരി സണ്ണി, ജലജ പ്രകാശ് എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍