എസ്.ഐ.ആര്‍; ജീവനക്കാരുടെ അമിതജോലിഭാരം ഒഴിവാക്കണം: എന്‍.ജി.ഒ അസോസിയേഷന്‍
കല്‍പ്പറ്റ: വോട്ടര്‍ പട്ടികയുടെ തീവ്രപുന:പരിശോധന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ മേല്‍ അധിക സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുന്നുവെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ വയനാട് ജില്ലാ കമ്മറ്റി ആരോപിച്ചു.അതിസൂക്ഷ്മതയോടെ ചെയ്യേണ്ട പ്രവൃത്തിക്ക് മതിയായ സമയം നല്‍കാതെ വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ സമ്മര്‍ദ്ദത്തിലാണ്. രണ്ട് ഇലക്ഷന്‍ ജോലികള്‍ ഒരേ സമയം കൈകാര്യം ചെയ്യേണ്ടി വരുന്ന വകുപ്പിലെ ജീവനക്കാര്‍ പ്രയാസം അനുഭവിക്കുകയാണ്.
പകല്‍ മുഴുവന്‍ കുന്നും മലയും താണ്ടി വീട് കയറി കഴിഞ്ഞ് ഉന്നതികളില്‍ പകല്‍ സമയങ്ങളില്‍ ആളുകള്‍ ഇല്ലാതെ വരുന്ന സാഹചര്യത്തില്‍ രാത്രി കാലങ്ങളില്‍ പോലും ജോലി ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അമ്മമാരായിട്ടുള്ളവര്‍ക്ക് കുട്ടികളെ പോലും നോക്കാന്‍ കഴിയാതെ വരുന്ന സാഹചര്യവും ഉണ്ട്.
മുമ്പുണ്ടായിരുന്ന ബി.എല്‍.ഒ മാരേ മാറ്റി സര്‍ക്കാര്‍ ജീവനക്കാരെ മാത്രം ബിഎല്‍.ഒ മാരായി നിയമിച്ചത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെന്നും, 1000 ത്തിലധികം വോട്ടര്‍മാരുള്ള ബൂത്തില്‍ രണ്ട് ബി.എല്‍.ഒ മാരെ നിയമിച്ച് പ്രശ്‌നം പരിഹരിക്കണമെന്നും എന്‍.ജി.ഒ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ കെ.റ്റി. ഷാജി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ സി.വിഷ്ണുദാസ്, കെ.എ മുജീബ്, ജില്ലാ സെക്രട്ടറി പി.ജെ ഷൈജു ട്രഷറര്‍ സീ.ജി. ഷിബു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
