കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി അമ്പലവയല്‍ സഹകരണ ബാങ്ക്
അമ്പലവയല്‍: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാതൃകയാവുകയാണ് അമ്പലവയല്‍ സര്‍വ്വീസ് സഹകരണ ബാങ്ക്. ബാങ്ക് ഭരണസമിതി 20 പള്‍സ് ഓക്സിമീറ്ററുകള്‍ അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിന് കൈമാറി. ബാങ്ക് പ്രസിഡണ്ട് വി വി രാജന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഹഫ്ത്തിന് പള്‍സ് ഓക്സിമീറ്ററുകള്‍ കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീര്‍, ജെസ്സി ജോര്‍ജ്, അനില്‍ പ്രമോദ്, ആതിര കൃഷ്ണന്, കെ ഉണ്ണി എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍