വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ സമാപിക്കും; മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനത്ത് തുടരുന്നു
മാനന്തവാടി: മാനന്തവാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന 44-ാമത് വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ (നവംബര്‍ 22) സമാപിക്കും. വൈകിട്ട് 4.30ന് നടക്കുന്നസമാപന പരിപാടി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്യും. നിലവില്‍ മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനത്തും വൈത്തിരി ഉപജില്ല രണ്ടാം സ്ഥാനത്തും സുല്‍ത്താന്‍ ബത്തേരി ഉപജില്ല മൂന്നാം സ്ഥാനത്തുമാണുള്ളത്. സ്‌കൂള്‍ തലത്തില്‍ മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്തും പിണങ്ങോട്ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും മാനന്തവാടി ജി.വി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തും തുടരുകയാണ്.
മൂന്നൂറിലധികം മത്സരയിനങ്ങളില്‍ മൂവായിരത്തോളം കലാ പ്രതിഭകളാണ് റവന്യൂ ജില്ലാ കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. കായാമ്പൂ, കനലി, കെത്തളു, കനവ്, കബനി, കാളിന്ദി,കാവ്, കമ്പള എന്നിങ്ങനെ എട്ട് വേദികളിലായി നാളെ(നവംബര്‍ 22) പദ്യം ചൊല്ലല്‍, ഗാനാലാപനം, പ്രസംഗം, കഥാകഥനം, പാഠകം, ചമ്പു പ്രഭാഷണം, അഷ്ടപദി, ഗദ്യപാരായണം, സിദ്ധരൂപോച്ചാരണം, അക്ഷരശ്ലോകം, കാവ്യകേളി, ഓട്ടന്‍തുള്ളല്‍, കഥകളി, അറബനമുട്ട്,
ദഫ്മുട്ട്, പരിചമുട്ടുകളി, മാര്‍ഗംകളി, പൂരക്കളി, ചവിട്ടുനാടകം, ചെണ്ടമേളം, ചെണ്ട, ചെണ്ട തായമ്പക, മലപ്പുലയാട്ടം, സംഘഗാനം, ഗസല്‍, വൃന്ദവാദ്യം, ദേശഭക്തിഗാനം, വഞ്ചിപ്പാട്ട്, തബല, ഓടക്കുഴല്‍, ഗിത്താര്‍ പാശ്ചാത്യം, ക്ലാര്‍നെറ്റ്/ ബ്യൂഗിള്‍, വയലിന്‍ പാശ്ചാത്യം, വയലിന്‍ ഓറിയന്റല്‍, വയലിന്‍ പൗരസ്ത്യം, ട്രിപ്പിള്‍ ജാസ്, മാപ്പിളപ്പാട്ട്, മൃദംഗം, മദ്ദളം, നാദസ്വരം എന്നീ മത്സരങ്ങള്‍ നടക്കും.
സമാപന പരിപാടിയില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.എ ശശീന്ദ്രവ്യാസ് അധ്യക്ഷനാകും. സബ് കളക്ടര്‍ അതുല്‍ സാഗര്‍, 2025 കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് ജോണ്‍സണ്‍ ഐക്കര, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി മന്‍മോഹന്‍, മാനന്തവാടി നഗരസഭ സെക്രട്ടറി അനില്‍ രാമകൃഷ്ണന്‍, കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഹസീന,
എ.ഇ.ഒമാരായ എം. സുനില്‍കുമാര്‍, ടി. ബാബു, ബി.ജെ ഷിജിത, മാനന്തവാടി ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ പി.സി തോമസ്, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ കെ.കെ ജിജി, മാനന്തവാടി ജി.വി.എച്ച്.എസ്.എസ്
വൈസ് പ്രിന്‍സിപ്പല്‍ കെ.കെ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ഥീൗ ലെിേ
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
