സംസ്ഥാന വോളിബോള്‍ ചാംപ്യന്‍ഷിപ്പ്; വനിതകളില്‍ പാലക്കാട് ഫൈനലില്‍; പുരുഷന്മാരില്‍ സെമിയില്‍ കടന്ന് പാലക്കാടും കോട്ടയവും
ചുള്ളിയോട്: സംസ്ഥാന വോളിബോള്‍ ചാംപ്യന്‍ഷിപ്പിന്റെ വനിതകളുടെ വിഭാഗത്തില്‍ പാലക്കാട് കലാശപ്പോരിലേക്ക്. ഇന്നലെ നടന്ന സെമിഫൈനലില്‍ തൃശൂരിനെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് പാലക്കാട് ഫൈനല്‍ പ്രവേശം രാജകീയമാക്കിയത്. തൃശൂരിന് പൊരുതാന്‍ പോലും അവസരം നല്‍കാതെയാണ് പാലക്കാടിന്റെ വിജയം.
ആദ്യസെറ്റ് 25-12, രണ്ടാം സെറ്റ് 25-15 എന്ന സ്‌കോറിലാണ് പാലക്കാട് പോക്കറ്റി ലാക്കിയത്. മൂന്നാം സെറ്റില്‍ തൃശൂര്‍ പൊരുതി നോക്കിയെങ്കിലും പാലക്കാടന്‍ പോരാട്ടവീര്യത്തെ മറികടക്കാനായില്ല. 25-19 എന്ന സ്‌കോറിന് അവര്‍ മൂന്നാംസെറ്റും നേടി ഫൈനല്‍ പ്രവേശം ഗംഭീരമാക്കി. പുരുഷന്‍മാരുടെ മത്സരത്തില്‍ പാലക്കാട് കണ്ണൂരിനെ തകര്‍ത്ത് സെമിഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കായിരുന്നു പാലക്കാടിന്റെ വിജയം. തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ അവസാന സര്‍വുകള്‍ പോയിന്റുകളാക്കി മാറ്റാന്‍ കണ്ണൂരിനെ പാലക്കാട് അനുവദിക്കാതെ നിന്നതോടെയാണ് മൂന്ന് സെറ്റുകളിലും കണ്ണൂരിന് പൊരുതി കീഴടങ്ങേണ്ടി വന്നത്.25-20, 25-21, 25-21 സ്‌കോറുകള്‍ക്കാണ് പാല ലക്കാട്കണ്ണൂരിന് മേല്‍ വിജ യം നേടിയതും സെമിഫൈ നലില്‍ പ്രവേശിച്ചതും. മറ്റൊരു മത്സരത്തില്‍ തൃശൂരിനെ ഒന്നിനെതിരേ മൂന്ന് സെറ്റു കള്‍ക്ക് തകര്‍ത്ത് കോട്ടയ വും സെമിഫൈനലില്‍ പ്രവേശിച്ചു.
മികച്ച മത്സരം കാ ണികള്‍ക്ക് സമ്മനിച്ചായിരുന്നു താരങ്ങള്‍ കളം വിട്ടത്.
ആദ്യ സെറ്റില്‍ കോട്ടയം 25ൃ19ന് തൃശുരിന്റെ മേല്‍ ആധിപത്യം സ്ഥാപിച്ചെങ്കി ലും രണ്ടാംസെറ്റില്‍ ഗംഭീരതിരിച്ചുവരവ് നടത്തി തൃശൂര്‍ കോട്ടയത്തെ ഞെട്ടിച്ചു. 29-31 എന്ന സ്‌കോറിന് മത്സരം വിട്ടുകൊടുക്കാതെ അവര്‍ രണ്ടാം സെറ്റ് നേടി കാണി കളുടെയും ആവേശം ഇരട്ടിപ്പിച്ചു. എന്നാല്‍ മൂന്നാം സെറ്റില്‍ പിഴവുകള്‍ കാട്ടാതെ മുന്നേറിയ കോട്ടയം 25-22 എ സ്‌കോറിന് കളി പിടിച്ചു. നാലാംസെറ്റ് 2519 എന്ന സ്‌കോറിലും കൈപ്പി ടിയിലൊതുക്കി അവര്‍ സെ മിഫൈനലിലേക്കും പ്രവേശിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
