OPEN NEWSER

Thursday 24. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കോട്ടത്തറ വൈശ്യന്‍, കൊളവയല്‍  കോളനിയിലെ കുടുംബങ്ങളുടെ പുനരധിവാസം വൈകുന്നു

  • Kalpetta
18 May 2021

കല്‍പ്പറ്റ: കോട്ടത്തറ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍പ്പെട്ട വൈശ്യന്‍, കൊളവയല്‍ പണിയ കോളനികളിലെ കുടുംബങ്ങളുടെ പുനരധിവാസം വൈകുന്നു. രണ്ടു കോളനികളിലെയും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനു വെങ്ങപ്പള്ളി പഞ്ചായത്തിലെ മൂരിക്കാപ്പില്‍ ഭൂമി കണ്ടെത്തിയെങ്കിലും വീടുകളുടെ നിര്‍മാണം അനിശ്ചിതമായി മാറുകയാണ്. വരുന്ന കാലവര്‍ഷത്തിനു മുമ്പു പുനരധിവാസം നടക്കില്ലെന്ന യാഥാര്‍ഥ്യം രണ്ടു കോളനികളിലെയും കുടുംബങ്ങളെ അലട്ടുകയാണ്. ഇത്തവണയും മഴക്കാലം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിച്ചുകൂട്ടേണ്ട ഗതികേടിലാണ്കുടുംബങ്ങള്‍. വെണ്ണിയോടു ചെറുപുഴയ്ക്കു സമീപമാണ് വൈശ്യന്‍ കോളനി. വലിയപുഴയോടു ചേര്‍ന്നാണ് കൊളവയല്‍ കോളനി. രണ്ടു കോളനികളിലുമായി 35ല്‍പരം കുടുംബങ്ങളാണുള്ളത്. മഴക്കാലങ്ങളില്‍ വെണ്ണിയോടു ചെറിയപുഴയും വലിയപുഴയും കരകവിയുന്നതോടെ രണ്ടു കോളനികളും ഒറ്റപ്പെടും. പതിറ്റാണ്ടുകളായി ഇതാണ് സ്ഥിതി. 

 മഴവെള്ളം ഒഴുകിയെത്തി പുഴകള്‍ നിറയാന്‍ തുടങ്ങുന്ന ഘട്ടത്തില്‍ കോളനിവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റുകയാണ് അധികൃതര്‍ ചെയ്യുന്നത്. മഴയുടെ ശക്തി കുറഞ്ഞു പുഴകളില്‍ വെള്ളം ഇറങ്ങുന്ന മുറയ്ക്കാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നും കോളനികളിലേക്കു കുടുംബങ്ങളുടെ മടക്കം. പായകളും പാത്രങ്ങളും പക്ഷിമൃഗാദികളുമടക്കം വീട്ടിലുള്ളതെല്ലാം കെട്ടിപ്പെറുക്കിയാണ് കോളനികളില്‍നിന്നു ദുരിത്വാസ ക്യാമ്പുകളിലേക്കു തിരിച്ചും കുടുംബങ്ങളുടെ യാത്ര. രണ്ടു വര്‍ഷം മുമ്പു പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതു രണ്ടു കോളനികളിലെയും കുടുംബങ്ങളെ ആഹല്‍ദത്തിലാക്കിയിരുന്നു. മഴക്കാലങ്ങളിലെ ദുരിതജീവിതത്തിനു വൈകാതെ അറുതിയാകുമെന്നു അവര്‍ കരുതി. എന്നാല്‍ അന്തമില്ലാതെ നീളുന്ന ഭവന നിര്‍മാണം കുടുംബങ്ങളുടെ പ്രതീക്ഷകള്‍ കെടുത്തുകയാണ്. ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകളാണ് പുനരധിവാസം വൈകുന്നതിനു കാരണമെന്നു അവര്‍ കരുതുന്നു. 

കഷ്ടതകള്‍ സഹിച്ചാണ് കോളനികളിലെ കുടുംബങ്ങളുടെ ജീവിതമെന്നു വാര്‍ഡ് മെംബര്‍ ബിന്ദു മാധവന്‍, പൊതുപ്രവര്‍ത്തകന്‍ ഗഫൂര്‍ വെണ്ണിയോട് എന്നിവര്‍ പറഞ്ഞു. വാസയോഗ്യമല്ലാതായ വീടുകളിലും കുത്തിക്കൂട്ടിയ കൂരകളിലുമാണ് വൈശ്യന്‍ കോളനിയിലെ കുടുംബങ്ങളുടെ താമസം. കോവിഡ് കാലത്തു വീടുകളില്‍ സാമൂഹിക അകലം പാലിക്കാന്‍ കുടുംബാംഗങ്ങള്‍ക്കു കഴിയുന്നില്ല. പദ്ധതിയുടെ അഭാവത്തില്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള ശുദ്ധജലത്തിനും ആദിവാസികള്‍ പ്രയാസപ്പെടുകയാണ്. കുടുംബങ്ങള്‍ ഒഴിഞ്ഞുപോകേണ്ട സ്ഥലങ്ങളായതിനാല്‍ കോളനികളില്‍  വികസന പരിപാടികള്‍ നടക്കുന്നില്ല. കോളനികളിലേക്കു വഴികളും സഞ്ചാരയോഗ്യമല്ലാതായിരിക്കയാണ്. കോളനിവാസികളുടെ ദുരവസ്ഥ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി പുനരധിവാസം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് വാര്‍ഡ് മെംബറും പൊതുപ്രവര്‍ത്തകരും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




johnanz   19-Apr-2022

http://imrdsoacha.gov.co/silvitra-120mg-qrms


LATEST NEWS

  • സിപിഐഎം വിപുലീകൃത വയനാട് ജില്ലാ കമ്മിറ്റി 28,29 തീയതികളില്‍
  • വയനാടിനെ ആയുര്‍വേദ കേന്ദ്രമാക്കാന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കും: എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍
  • സ്ഥിരം കഞ്ചാവ് വില്‍പ്പനക്കാരന്‍ പോലീസിന്റെ പിടിയില്‍ ; ഇയാളില്‍ നിന്ന് കഞ്ചാവും സിപ് ലോക്ക് കവറുകളും പണവും പിടിച്ചെടുത്തു
  • പൊതുജനാരോഗ്യ സംരക്ഷണം: സംയോജിത ഇടപെടലൊരുക്കാന്‍ ആരോഗ്യവകുപ്പ്
  • പോഷന്‍ ട്രാക്കറില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിലെ തടസ്സം അങ്കണവാടി മുഖേനയുള്ള പോഷകാഹാരവിതരണത്തെ ബാധിക്കുന്നു: ഭക്ഷ്യ കമ്മീഷന്‍
  • മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാകുമെന്ന പ്രചാരണം വ്യാജം
  • ലക്കിടിയില്‍ 7.028 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
  • നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം ദുബാരെ ആനക്ക്യാമ്പ് സഞ്ചാരികള്‍ക്കായി തുറന്നു
  • വയനാട്ടില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി
  • അമൃതംപൊടി വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടുമെന്ന് ഭക്ഷ്യ കമ്മീഷന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show