OPEN NEWSER

Monday 07. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തി

  • S.Batheri
18 Apr 2021

 

ബത്തേരി: ടീം മിഷന്‍ സുല്‍ത്താന്‍ ബത്തേരി, വിക്ടറി ഹോസ്പ്പിറ്റല്‍, വിനായക ഹോസ്പ്പിറ്റല്‍, ബിനാച്ചി അക്ഷയ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബത്തേരിയിലെ ആര്‍മാട്, പൂമല എന്നീ സ്ഥലങ്ങളില്‍ സൗജന്യ കോവിഡ് 19 വാക്‌സിനേഷന്‍ നല്‍കി.  45 വയസ്സിന് മുകളിലുള്ള വ്യക്തികള്‍ക്കാണ് സൗജന്യ കോവിഡ് വാക്‌സിനേഷനുകള്‍ നല്‍കിയത്.രാവിലെ 9 മണിമുതല്‍ വൈകിട്ട് 4:30 വരെ സെന്ററുകള്‍ പ്രവര്‍ത്തിച്ചു. രണ്ട് ക്യാമ്പുകളിലായി 569 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. രണ്ടാം വാക്‌സിന്‍ എടുത്തവരും ഇക്കൂട്ടത്തില്‍പ്പെടുന്നു. 60 വയസ്സിന് മുകളിലുള്ള 51 പേര്‍ക്ക് ഒന്നാം ഡോസും 3 പേര്‍ക്ക് രണ്ടാമത്തേ ഡോസും നല്‍കി.  പത്തോളം ക്യാമ്പുകളാണ് ടീം മിഷന്‍ സുല്‍ത്താന്‍ ബത്തേരിയുടെ നേതൃത്വത്തില്‍ തുടര്‍ന്നുള്ള വിവിധ തിയ്യതികളിലായി നടക്കുന്നത്. ചടങ്ങിന് ഡോ. സലീം, സോണി അസാദ്, നിസാം പള്ളിയാല്‍, സംഷാദ് പി, ഷമീര്‍ ചേനക്കല്‍, സഫീര്‍ പഴേരി, നിസാര്‍ കോബ്ലര്‍, നിസി അഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show