ഷിഗല്ല ബോധവല്‍ക്കരണ ക്ലാസ് നടത്തി
നൂല്‍പ്പുഴ: വയനാട്ടില്‍ എട്ട് പേര്‍ക്ക് ഷിഗല്ല സ്ഥിരീകരിക്കുകയും, നൂല്‍പ്പുഴ കാട്ടു നായ്ക്ക കോളിനിയില്‍ ഒരു കുട്ടി മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ ഞണ്ടന്‍കൊല്ലി കാട്ടുനയ്ക്ക കോളനിയില്‍ ഷിഗല്ല ബോധവല്‍ക്കരണം നടത്തി. ഡോ.അരുണ്‍ ബേബി, ഡോ.ഹുസ്ന ബാനു എന്നിവര്‍ സംസാരിച്ചു. സിദ്ധയിലെ വയറിളക്ക രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നായ തൈര് ചുണ്ടി ചൂര്‍ണ്ണം (തൈര്, പഞ്ചലവണം, ചുക്ക് ) എല്ലാവര്ക്കും വിതരണം ചെയ്തു. ട്രൈബല്‍ പ്രൊമോട്ടര്‍ കുള്ളി നന്ദി രേഖപ്പെടുത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍