OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 കെ.എസ്.ആര്‍.ടി.സി. വിവാദയാത്ര; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി

  • S.Batheri
14 Apr 2021

ബത്തേരി: ആനവണ്ടിപ്രേമികളുടെ കെ.എസ്.ആര്‍.ടി.സി. ബസുമായുള്ള ആഘോഷം അതിരുവിട്ട സംഭവത്തില്‍ നടപടികളുമായി കെ.എസ്.ആര്‍.ടി.സി.യും മോട്ടോര്‍വാഹനവകുപ്പും. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി ഡിപ്പോയിലെ ഡ്രൈവര്‍മാരായ ചീരാല്‍ സ്വദേശി കെ.ടി. വിനോദ് കുമാര്‍, കേണിച്ചിറ സ്വദേശി ടി.ബി. ഷിജു എന്നിവരെ ജോലിയില്‍നിന്ന് മാറ്റിനിര്‍ത്തി. സോണല്‍ എക്‌സിക്യുട്ടീവ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് നടപടി. അടുത്തുതന്നെ വകുപ്പുതല നടപടി ഉണ്ടാവുമെന്നാണ് വിവരം. സംഭവത്തില്‍ മോട്ടോര്‍വാഹന വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞദിവസം നടന്ന ടീം ആനബസ് സാമൂഹികമാധ്യമ കൂട്ടായ്മയുടെ ഒത്തുചേരലാണ് ആക്ഷേപങ്ങള്‍ക്കിടയാക്കിയത്. കെ.എസ്.ആര്‍.ടി.സി. ബസിനുമുകളില്‍ കയറിയും ഡിപ്പോയില്‍ പടക്കം പൊട്ടിച്ചും വിനോദസഞ്ചാരികള്‍ അപകടകരമായ രീതിയില്‍ പെരുമാറിയെന്നാണ് പരാതി. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള നൂറുപേരാണ് കൂട്ടായ്മക്കെത്തിയത്. ഇവര്‍ ജില്ലയുടെ വിവിധഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ രണ്ടു ബസുകളിലായാണ് സന്ദര്‍ശിച്ചത്. കാരാപ്പുഴയ്ക്ക് സമീപത്ത് യാത്രക്കാരെ ബസിനുമുകളില്‍ കയറ്റി അപകടകരമായ രീതിയില്‍ വാഹനം പിറകോട്ടെടുക്കുന്നതിന്റെയുംമറ്റും ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. 

 

 

                

                

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show