പ്രവാസി സേവാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു
ബത്തേരി: ചുള്ളിയോട് ടൗണില്‍ കേരള സംസ്ഥാന പ്രവാസി വികസന സഹകരണ സംഘം സംരഭമായ പ്രവാസി സേവാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. പ്രവാസി ക്ഷേമനിധി, നോര്‍ക്ക കാര്‍ഡ്, വിമാന ടിക്കറ്റ് തുടങ്ങിയ നിരവധി പ്രവാസി സേവനങ്ങള്‍ എല്ലാം ഒരു കുടക്കീഴില് ലഭ്യമാക്കുന്നതാണ് കേന്ദ്രം. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂര്‍, നെന്മേനി പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന രാധാകൃഷ്ണന്, ഷാജി കോട്ടയില്‍, കേരള പ്രവാസി സംഘം ജില്ലാ നേതാക്കളായ കെ കെ നാണു, സരുണ്‍ മാണി, മുജീബ് റഹ്മാന്, സലീം കൂരിയാടന്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍