OPEN NEWSER

Wednesday 31. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പുതുവര്‍ഷത്തെ കരുതലോടെ വരവേല്‍ക്കാം; സജ്ജമായി വയനാട് ജില്ലാ പോലീസ്

  • Kalpetta
30 Dec 2025

കല്‍പ്പറ്റ: പുതുവത്സരാഘോഷവേളയില്‍ അനിഷ്ട സംഭവങ്ങളില്ലാതിരിക്കാനും ക്രമസമാധാനം ഉറപ്പാക്കുന്നതിനും സജ്ജമായി വയനാട് ജില്ലാ പോലീസ്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ പോലീസ് പെട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാണ്. പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കര്‍ശനമാക്കുന്നതിന് സ്‌പെഷ്യല്‍ ടീമുകളും രൂപവത്കരിച്ചിട്ടുണ്ട്. വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കും. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവരുടെ െ്രെഡവിംഗ്, അഭ്യാസപ്രകടനങ്ങള്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടികളുണ്ടാകും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷ ഉറപ്പാക്കും. മതിയായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാതെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാവും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഉടനടി 112 ല്‍ പോലീസിനെ വിവരം അറിയിക്കുക

പുതുവര്‍ഷ ആഘോഷവുമായി ബന്ധപ്പെട്ട് റിസോര്‍ട്ടുകളും ലോഡ്ജുകളും പാലിക്കേണ്ട പ്രധാന നിബന്ധനകള്‍

 * സമയപരിധി: ആഘോഷങ്ങള്‍ 2025 ഡിസംബര്‍ 31ന് രാത്രി 10 മണിക്ക്  അവസാനിപ്പിക്കണം.
 * ലഹരി നിയന്ത്രണം: മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗമോ അനധികൃത വിതരണമോ പാടുള്ളതല്ല. ഇതിന്റെ ഉത്തരവാദിത്തം സംഘാടകര്‍ക്കായിരിക്കും.
 * സുരക്ഷാ ക്രമീകരണങ്ങള്‍: ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെയും വോളന്റിയര്‍മാരെയും നിയോഗിക്കണം.
 * സിസിടിവി ക്യാമറകള്‍ പ്രവേശന കവാടങ്ങളിലും പാര്‍ക്കിംഗിലും മറ്റ് പ്രധാന സ്ഥലങ്ങളിലും സ്ഥാപിക്കണം.
   * സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായി ബാരിക്കേഡുകള്‍ തിരിച്ച് സ്ഥലം ഒരുക്കണം.
   * നീന്തല്‍ക്കുളങ്ങളിലും മറ്റും പ്രത്യേക സുരക്ഷ ഉറപ്പാക്കണം.
 * ശബ്ദ മലിനീകരണം: ഉച്ചഭാഷിണികളും സൗണ്ട് സിസ്റ്റങ്ങളും നിയമപരമായി മാത്രമേ ഉപയോഗിക്കാവൂ.
 * ഗതാഗതവും പാര്‍ക്കിംഗും: വാഹനങ്ങള്‍ സുഗമമായി പോകുന്നതിനും പാര്‍ക്കിംഗിനും സംഘാടകര്‍ ക്രമീകരണം ചെയ്യണം.
 * മാലിന്യ സംസ്‌കരണം: പരിപാടിക്ക് ശേഷം സ്ഥലവും പരിസരവും വൃത്തിയാക്കുകയും മാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കുകയും വേണം.
 * അശ്ലീല പ്രകടനങ്ങളോ സമാധാന ലംഘനമോ ഉണ്ടാകാന്‍ പാടില്ല. പരിസരത്ത് മതിയായ വെളിച്ചവും ഫസ്റ്റ് എയ്ഡ് സൗകര്യങ്ങളും ഉണ്ടായിരിക്കണം.
* പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന എല്ലാ അതിഥികള്‍ക്കും  എന്‍ട്രി രജിസ്റ്റര്‍ സൂക്ഷിക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കണം.
ഈ നിബന്ധനകള്‍ പാലിക്കുമെന്ന് സമ്മതിച്ചുകൊണ്ടുള്ള സത്യപ്രസ്താവന2025 ഡിസംബര്‍ 31ന് രാവിലെ 10 മണിക്ക് മുന്‍പായി പോലീസ് സ്‌റ്റേഷനില്‍ സമര്‍പ്പിക്കണം. നിയമലംഘനം നടത്തിയാല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
ഥീൗ ലെിേ

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുതുവര്‍ഷത്തെ കരുതലോടെ വരവേല്‍ക്കാം; സജ്ജമായി വയനാട് ജില്ലാ പോലീസ്
  • വീട്ടില്‍ കയറി മോഷണം; സ്ഥിരം മോഷ്ടാവ് പിടിയില്‍; പിടിയിലായത് ഇരുപതോളം കേസുകളിലെ പ്രതി
  • ലീഗല്‍ മെട്രോളജി ജില്ലാ ഓഫീസ് ഉദ്ഘാടനം ജനുവരി 9ന്
  • പോസ്റ്റ് ഗ്രാജുവേറ്റ് (എം.ഡി)പീഡിയാട്രിക്‌സില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി ഡോ.മഞ്ജുഷ എസ്.ആര്‍
  • വയനാട് ചുരത്തിലെ ഗതാഗതകുരുക്ക്: കോഴിക്കോട് കലക്‌ട്രേറ്റിന് മുമ്പില്‍ രാപകല്‍ സമരം ഇന്ന്തുടങ്ങും
  • പാടിച്ചിറയിലും കടുവ സാന്നിധ്യം.
  • ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
  • എംഎല്‍എ ഫണ്ട് അനുവദിച്ചു
  • താമരശ്ശേരി ചുരത്തില്‍ 2026 ജനുവരി 5 മുതല്‍ ഗതാഗത നിയന്ത്രണം
  • ദുരന്തബാധിതര്‍ക്കുള്ള വീട് നിര്‍മ്മാണം ഇന്ന് ആരംഭിക്കുമെന്ന എംഎല്‍എ ടി.സിദ്ദിഖിന്റെ പ്രസ്താവന: നാട്ടുകാരെ പച്ചയ്ക്ക് പറ്റിച്ചതായി കെ റഫീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show