എംഎല്‍എ ഫണ്ട് അനുവദിച്ചു
കല്‍പ്പറ്റ: മന്ത്രി ഒ.ആര്‍ കേളുവിന്റെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാനന്തവാടി നിയോജക മണ്ഡലത്തിലെ അരണപാറ റേഷന്‍കട മുതല്‍ തോല്‍പ്പെട്ടി വരെ സോളാര്‍ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കല്‍ പ്രവൃത്തിക്ക് 29,75,000 രൂപയുടെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വട്ടക്കുനി ഹൈ സ്‌കൂള്‍ റോഡ് നിര്‍മ്മാണ പ്രവര്‍ത്തിക്ക് 20 ലക്ഷം രൂപയുടെയും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പുളിമൂട് കുന്ന് റോഡ് പൂര്‍ത്തീകരണ പ്രവര്‍ത്തിക്ക് 50 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.ടി സിദ്ദീഖ് എം.എല്‍.യുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ കുട്ടമുണ്ട ഒന്‍പതാം നമ്പര്‍ പുഴക്ക് കുറുകെ ഇരുമ്പ് നടപ്പാലം നിര്‍മാണ പ്രവൃത്തിക്ക് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ഊട്ടികവല പാലം റോഡ് സൈഡ് പ്രൊട്ടക്ഷനും അനുബന്ധ പ്രവര്‍ത്തികള്‍ക്കും 40 ലക്ഷം രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ അമ്പുകുത്തി നാല് സെന്റ് കോളനി റോഡ് ടാറിങിന് 20 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
