ലീഗല്‍ മെട്രോളജി ജില്ലാ ഓഫീസ് ഉദ്ഘാടനം ജനുവരി 9ന്
ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ പുതുതായി നിര്‍മ്മിച്ച ലീഗല്‍ മെട്രോളജി വകുപ്പിന്റെ ജില്ലാ ആസ്ഥാന മന്ദിരത്തിന്റെയും വര്‍ക്കിങ് സ്റ്റാന്‍ഡേര്‍ഡ് ലബോറട്ടറികളുടെയും ഉദ്ഘാടനം ജനുവരി 9 രാവിലെ 10ന് സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വ്വഹിക്കും. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ മേഖലയിലെ പ്രമുഖരും പങ്കെടുക്കും.ഉദ്ഘാടക പരിപാടിയുടെ വിജയത്തിനായി സുല്‍ത്താന്‍ ബത്തേരി നഗരസഭാ കമ്മ്യൂണിറ്റി ഹാളില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുള്‍ ഖാദറിന്റെ അധ്യക്ഷതയില്‍ സ്വാഗത സംഘം യോഗം ചേര്‍ന്നു. ലീഗല്‍ മെട്രോളജി ജില്ലാ ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ. ഷീലന്‍, നിസാര്‍ മണിമ, എം. എസ് മണി, ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
