കബനി നദി നീന്തി കയറുന്നതിനിടെ യുവാവിനെ കാണാതായി.
കൊളവള്ളി: കൊളവള്ളി അംബേദ്ക്കര്‍ കോളനിയിലെ മഹേഷിനെ (24) യാണ് കാണാതായത്. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് സംഭവം. കബനിയുടെ മറുകരയായ മച്ചൂരില്‍ നിന്ന് പുഴ നീന്തി കയറുന്നതിനിടെയാണ് കാണാതായത്. ഒപ്പം ഉണ്ടായിരുന്ന ആള് നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വേനലില്‍ കബനിയില്‍ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് കൊട്ട തോണി സര്‍വീസ് നിലച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്സ്, പോലീസ് സംഘം സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍