മുസ്ലിംലീഗ് സ്ഥാപക ദിനാചരണ കണ്വെന്ഷന് നടത്തി.
ബത്തേരി: സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ്ലിംലീഗ് സ്ഥാപക ദിനാചരണവുമായി ബന്ധപ്പെട്ട് ടിപ്പു സുല്‍ത്താന്‍ പ്ലൈസില്‍ വെച്ച് കണ്വെന്ഷന് നടത്തി. കണ്വെന്ഷന് ജില്ലാ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.മുസ്ലിംലീഗ് പിന്നിട്ട 73 വര്‍ഷങ്ങളെ ഓര്‍ത്തെടുത്ത് കൊണ്ട് പ്രമുഖ പ്രഭാഷകന്‍ അബൂട്ടി മാഷ് ശിവപുരം മുഖ്യപ്രഭാഷണം നത്തി.നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് പി പി അയ്യൂബ് അധ്യക്ഷത വഹിച്ചു.ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി കെ നൂറുദ്ധീന്‍,എം എ അസൈനാര്‍,അബ്ദുള്ള മാടക്കര,ജയന്തി രാജന്,സി കെ ആരിഫ്,വി ഉമ്മര്‍ഹാജി, കണക്കയില്‍ മുഹമ്മദ്, കെ പി അഷ്കര്‍,ആരിഫ് തണലോട്ട്,സമദ് കണ്ണിയന്‍,സി കെ മുസ്തഫ,ടി പി അഹമ്മദ് കോയ,ഹംസ ഹാജി വേങ്ങൂര്‍,ബാവ ചീരാല്‍,നാസര്‍ വാകേരി,കോണിക്കല്‍ ഖാദര്‍,ഷബീര്‍ അഹമ്മദ്,റസീന അബ്ദുല്‍ ഖാദര്‍,ബാനു പുളിക്കല്‍,ജമീല കുടുക്കി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍