സുസ്ഥിര വികസനത്തിന് ശാസ്ത്രീയമായ സമീപനം വേണം: ഡോ.ജേക്കബ് തോമസ്
മീനങ്ങാടി: പരിസ്ഥിതി സൗഹൃദപരവും, സംഘര്‍ഷ രഹിതവുമായ സുസ്ഥിര വികസനം യാഥാര്‍ത്ഥ്യമാവാന്‍ സകലതുറകളിലും ശാസ്ത്രീയമായ സമീപനം അനിവാര്യമാണെന്ന് മുന്‍ സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ഡോ.ജേക്കബ് തോമസ് അഭിപ്രായപ്പെട്ടു. ഇതിന് സമൂഹത്തെ പ്രാപ്തമാക്കുന്നതില്‍ വിദ്യാഭ്യാസ പ്രക്രിയയ്ക്ക് പ്രധാന പങ്കുണ്ട്. ആസൂത്രണത്തിലും പ്രയോഗത്തിലും കടന്നുവരുന്ന അശാസ്ത്രീയതകളാണ് തുടര്‍ച്ചയായ പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാവുന്നതെന്നും അദ്ദേഹം. മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ നേതൃത്വത്തില്‍ നടന്ന ക്ലസ്റ്റര്‍ തല ദേശീയ ശാസ്ത്ര ദിന സെമിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ശാസ്ത്ര പരിസ്ഥിതി സംബന്ധമായ ആറു പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു.കൃപ പെയിന്‍ ആന്റ് പാലിയേറ്റീവ്, സ്ക്രാപ് ചാലഞ്ച് എന്നിവയ്ക്കുള്ള ധനസഹായ വിതരണം ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എസ്.ശ്യാല്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണന്, ഡോ.പി.ശിവപ്രസാദ്, അനുശ്രീ അജയ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍