OPEN NEWSER

Monday 13. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

നരഭോജി കടുവയെ വനപാലകര്‍ കീഴടക്കി ;മയക്കുവെടിവച്ച് പിടികൂടിയ കടുവയെ മൈസൂരിലേക്ക് കൊണ്ടുപോയി

  • Mananthavadi
01 Feb 2019

ബൈരഗുപ്പ: കേരള കര്‍ണാടക അതിര്‍ത്തിയിലെ ബാവലി മച്ചൂര്‍, ആനമാളം, തുടങ്ങിയ ഗ്രാമങ്ങളില്‍ ഭീതിവിതച്ച നരഭോജി കടുവയെ പ്രത്യേക ദൗത്യസംഘം മയക്ക് വെടിവെച്ച് പിടികൂടി.  പ്രദേശവാസികളായ രണ്ട് പേരുടെ ജീവനപഹരിച്ച കടുവയെ പ്രദേശവാസികളുടെ തുടര്‍ച്ചയായ പ്രതിഷേധത്തെ തുടര്‍ന്നാണ് വനപാലകര്‍ കീഴടക്കിയത്. ഇന്ന് രാവിലെ അഞ്ച് കുങ്കിയാനകളുടെ സഹായത്തോടെയാണ് കര്‍ണാടക വനപാലകര്‍ ദൗത്യം പുര്‍ത്തിയാക്കിയത്. തുടര്‍ന്ന് മയക്കുവെടിവച്ച് പിടികൂടിയ കടുവയെ മൈസൂരിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജനപ്രതിനിധികളെയോ, നാട്ടുകാരെയോ വിവരമറിയിക്കാതെ കടുവയെ കൊണ്ടുപോയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡുപരോധിച്ചത് പോലീസ് ലാത്തി ചാര്‍ജ്ജില്‍ കലാശിച്ചു.രണ്ട് ഡോക്ടര്‍മാര്‍, കര്‍ണാടക ചിഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, നഗര്‍ഹോള നാഷണല്‍ പാര്‍ക്ക് ഡെപ്യൂട്ടി ഡയറക്ടര്‍, എന്നിവരുടെ നേതൃത്വത്തിലുള്ള എണ്‍പതുപേരുടെ സംഘമാണ് കടുവയെ പിടികൂടുന്നതിന് നേതൃത്വം നല്‍കി.രാവിലെ പതിനൊന്ന് മണിയോടെ കടുവയെ കണ്ടെത്തിയെങ്കിലും മയക്ക് വെടിവെയ്ക്കുന്നതിനുള്ള നീക്കം വിജയിച്ചില്ല. പിന്നിട് അഞ്ച് കുങ്കിയാനകളുടെ സഹായത്താല്‍ കടുവയെ വലയത്തിലാക്കിയാണ് മയക്ക് വെടിയുര്‍ത്തത്. വെടിയേറ്റ കടുവ  കുങ്കിയാനയ്ക്ക് നേരെ ചാടിയെങ്കിലും പടക്കം പൊട്ടിച്ച് കടുവയെ അകറ്റുകയായിരുന്നു. തുടര്‍ന്ന് ഇരുപത് മിനിറ്റുന്നുള്ളില്‍ കടുവ മയങ്ങി. തുടര്‍ന്ന് കടുവയെ വലയിലാക്കി കൂട്ടിലേക്ക് മാറ്റി. പിന്നീട് വനപാലകസംഘം വനത്തിനുള്ളില്‍ കുടി തന്നെ കടുവയെ മൈസൂറിലേക്ക് കൊണ്ടുപോയി.

എന്നാല്‍ കടുവയെ പിടികൂടിയത് ജനങ്ങളെ അറിയിച്ചില്ലന്നും പിടിച്ച കടുവയെ പ്രദേശവാസികളെ കാണിച്ചില്ലെന്നും ആരോപിച്ച് സ്ത്രികളുംകുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ മാനന്തവാടി മൈസൂര്‍ റോഡില്‍ മച്ചുരില്‍ കനത്ത പ്രതിഷേധവുമായി രംഗത്തെത്തി. നിരവധി തവണ പോലിസ് പ്രതിഷേധക്കാരോട് പിന്‍മാറന്‍ ആവശ്യപ്പെട്ടങ്കിലും സമരക്കാര്‍ പിന്‍മാറിയില്ല. സമരം കൂടുതല്‍ ശക്തമായതോടെ പ്രതിഷേധക്കാര്‍ റോഡില്‍ ടയറും മറ്റും കത്തിച്ചിട്ടു.  എന്നാല്‍ പ്രതിഷേധം കൂടുതല്‍ വ്യാപിക്കും മുമ്പേ പോലീസ് സമരക്കാര്‍ക്ക് നേരെ ലാത്തി വീശി തുരത്തിയോടിച്ചു. തുടര്‍ന്നാണ് റോഡില്‍ വാഹനയാത്ര പുനസ്ഥാപിച്ചത്. കഴിഞ്ഞ നാല് ദിവസത്തിനിടയില്‍ കടുവയുടെ അക്രമത്തില്‍ പ്രദേശവാസികളായ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ നിരവധി വളര്‍ത്ത് മൃഗങ്ങളെയും കടുംവ ഭക്ഷിച്ചിരുന്നു. ഇതിനിടയില്‍ ഒരാളെ കാണാതായതായും ഇയാളെ കടുവ പിടിച്ചതായും നാട്ടുകാര്‍ പറയുന്നുണ്ട്. നരഭോജി കടുവയെ പിടികൂടിയത് പ്രദേശവാസികള്‍ക്ക് ആശ്വാസമായെങ്കിലും കടുവ, ആനയുള്‍പ്പെടെയുള്ള മറ്റ് വന്യമൃഗങ്ങളുടെ ശല്യം പരിഹരിക്കുന്നതിന് സ്ഥിരം പ്രതിരോധമര്‍ഗ്ഗങ്ങള്‍ വേണമെന്നാണ് ഇവരുടെ ആവശ്യം

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പണം വെച്ച് ചീട്ടുകളിച്ച നാലംഗ സംഘം പിടിയില്‍
  • വയനാട് ജില്ലയില്‍ 50,592 കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കി
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ വയനാട് ജില്ലാതല ഉദ്ഘാടനം നടത്തി
  • ഒന്നരക്കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • സംസ്ഥനത്ത് വീണ്ടും അതിശക്തമയ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷംസുവിന് നാടിന്റെ യാത്രാമൊഴി
  • പുലിക്കാട്ട് കടവ് പാലം യഥാര്‍ത്ഥ്യത്തിലേക്ക്
  • തദ്ദേശ തെരഞ്ഞെടുപ്പ്: സ്വയംഭരണ സ്ഥാപനങ്ങളിലെ നറുക്കെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show