OPEN NEWSER

Wednesday 16. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഇന്നോവകാറിലെത്തി കാര്‍യാത്രികന്റെ 25 ലക്ഷം രൂപയും, ഫോണുകളും കവര്‍ന്ന കേസ്; ഇതുവരെ അഞ്ച് പ്രതികളെ പിടികൂടി; പിടിയിലായത് അന്തര്‍സംസ്ഥാന ഹൈവേ മോഷണസംഘത്തിലെ കണ്ണികള്‍

  • Mananthavadi
27 Dec 2018

കാറില്‍ സഞ്ചരിക്കുകയായിരുന്ന സ്വര്‍ണ്ണക്കച്ചവടക്കാരെ ആക്രമിച്ച് 25 ലക്ഷം രൂപയും വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസിലെ അഞ്ച് പ്രതികളെ മാനന്തവാടി എഎസ്പിയുടെ സ്‌പെഷല്‍ സ്വക്വാഡ് അംഗങ്ങളും, തിരുനെല്ലി എസ്‌ഐ ബിജു ആന്റണിയും ചേര്‍ന്ന് പിടികൂടി. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പലതവണകളായിട്ടാണ് അന്തര്‍സംസ്ഥാന ഹൈവേ മോഷണ സംഘാംഗങ്ങളായ പ്രതികള്‍ വലയിലായത്. പ്രതികളെല്ലാവരും റിമാണ്ടിലാണുള്ളത്.മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചില്ലുകള്‍ തകര്‍ത്തും, സീറ്റുകള്‍ കുത്തിപ്പൊളിച്ചും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാറിന്റെ ചുരുളഴിച്ചപ്പോഴാണ് കുറ്റകൃത്യം നടന്നത് തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണെന്ന് വ്യക്തമായതും തുടരന്വേണം തിരുനെല്ലി പോലീസ് നടത്തിയതും.  

 കേസില്‍ ആദ്യം പിടിയിലായത് എര്‍ണാകുളം കോതമംഗലം വട്ടപറമ്പില്‍ വിആര്‍ രഞ്ജിത്ത് (29) ആണ്. പിന്നീട് കോഴിക്കോട് സ്വദേശികളായ ബാലുശ്ശേരി ചമ്മില്‍ വീട്ടില്‍ സി ദില്‍ജില്‍ (26), കുന്ദമംഗലം അരുണോലിചാലില്‍ ഇട്ടു എന്ന ഷിബിത്ത് (28) എന്നിവരും വലയിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃശൂര്‍ സ്വദേശികളായ വരന്തരപ്പള്ളി കരയമ്പാടം എംവി മംഗളന്‍ വീട്ടില്‍ എം വിനീത് രവി (26)നെയും, വരന്തരപ്പള്ളി പള്ളന്‍ വീട്ടില്‍ പള്ളന്‍ ബാബു എന്ന ബാബു (42) നെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതില്‍ ബാബുവിനെ കഴിഞ്ഞദിവസമാണ് അറസ്റ്റ് ചെയ്തത്. ഇയ്യാളെ ഇന്ന് കോടതി റിമാണ്ട് ചെയ്തു. മറ്റ് പ്രതികളെ കഴിഞ്ഞ രണ്ടാഴ്ച മുതലേ പിടികൂടിയെങ്കിലും തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പോലീസ് ഇക്കാര്യം പുറത്ത് വിട്ടിരുന്നില്ല. ഈ പ്രതികളെല്ലാം തന്നെ നിലവില്‍ റിമാണ്ടിലാണ്. കര്‍ണ്ണാടക,തമിഴ്‌നാടിലും മറ്റുമായി പ്രതികള്‍ക്കെതിരെ നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പള്ളന്‍ ബാബുവിനെതിരെ മാത്രം കര്‍ണ്ണാടക ചാമരാജ് നഗര്‍, ഗുണ്ടല്‍പേട്ട്,ഗൂഡല്ലൂര്‍ തുടങ്ങിയ പലസ്‌റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്. ഈ സംഘത്തില്‍ ഇനിയും നിരവധിയാളുകള്‍ കണ്ണികളായുണ്ടെന്നും പ്രതികളെ പിടികൂടാനുള്ള അന്വേഷമം പുരോഗമിക്കുന്നതായി തിരുനെല്ലി എസ്‌ഐ ബിജു ആന്റണി ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു.

 

കഴിഞ്ഞമാസം 17നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശികളും, വടകരയില്‍ താമസിച്ചുവരുന്നതുമായ രണ്ട് പേരുടെ പരാതിപ്രകാരം െ്രെകം നമ്പര്‍ 385/ 18 പ്രകാരം തിരുനെല്ലി പോലീസ്  സംഘം ചേര്‍ന്നുള്ള കവര്‍ച്ചയ്ക്ക് കേസെടുത്തിരുന്നു. 25 ലക്ഷം രൂപയുമായി കാറില്‍ വരികയായിരുന്ന തങ്ങളെ കാട്ടിക്കുളം താഴെ 54ല്‍ വെച്ച് വേറെ കാറുകളിലായെത്തിയ കവര്‍ച്ച സംഘം തടഞ്ഞുനിര്‍ത്തിയതായും 20 ലക്ഷം രൂപ കവര്‍ന്നശേഷം ്രൈഡവറെയടക്കം കാര്‍ തട്ടിയെടുത്ത് കടന്നുകളയുകയും പിന്നീട് കാര്‍ മൂന്നാനക്കുഴിയില്‍ ഉപേക്ഷിക്കുകയുമായിരുന്നൂവെന്നായിരുന്നു പരാതി. ഉപേക്ഷിച്ച നിലയില്‍ കാറും, അഞ്ച് ലക്ഷം രൂപയും കണ്ടെത്തിയ സംഭവത്തില്‍ മീനങ്ങാടി പോലീസ് ആദ്യമേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

 

മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മൂന്നാനകുഴിയിലാണ് ചില്ലുകള്‍ തകര്‍ത്തും, സീറ്റുകള്‍ കുത്തിപ്പൊളിച്ചും ഉപേക്ഷിച്ച നിലയില്‍ മാരുതി സ്വിഫ്റ്റ് കാര്‍ കണ്ടെത്തിയത്. കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ ഫോര്‍ രജിസ്‌ട്രേഷന്‍ സ്റ്റിക്കറും ഒട്ടിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കുത്തിപൊളിച്ച സീറ്റിനടിയില്‍ നിന്നും അഞ്ച് ലക്ഷം രൂപയും കണ്ടെത്തിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മഹാരാഷ്ട്ര സ്വദേശികളും, വടകരയിലെ സ്വര്‍ണ്ണക്കച്ചവടക്കാരുമായ സംഘത്തിന്റേതാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സ്വിഫ്റ്റ് കാറെന്ന് മനസ്സിലാകുകയായിരുന്നു. മൈസൂരില്‍ നിന്നും സ്വര്‍ണ്ണം വില്‍പ്പന നടത്തിയ വകയില്‍ കിട്ടിയ 25 ലക്ഷം രൂപയുമായി വരുന്ന വഴിക്ക് തന്നെയും ്രൈഡവറേയും അഞ്ചോളം കാറുകളിലായെത്തിയ സംഘം കാട്ടിക്കുളം അമ്പത്തിനാലില്‍വെച്ച് ആക്രമിച്ചതായും കൈവശമുണ്ടായിരുന്ന 25 ലക്ഷത്തില്‍ 20 ലക്ഷം രൂപ കവര്‍ന്നതായും സ്വിഫ്റ്റ് കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശി പോലീസില്‍ പരാതി നല്‍കിയിരുന്നു. പണം കവര്‍ന്ന ശേഷം പരാതിക്കാരനെ കാറില്‍ നിന്നും ഇറക്കി വിടുകയും പിന്നീട് കാറിന്റെ ്രൈഡവറെയടക്കം കാര്‍ കവര്‍ച്ചസംഘം കടത്തികൊണ്ട് പോയതായും പണം നഷ്ടപ്പെട്ടെന്ന് പറയുന്ന വ്യക്തി പോലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘം ചേര്‍ന്നുള്ള കവര്‍ച്ചയ്ക്ക് തിരുനെല്ലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • യുവാവിനെ പുഴയില്‍ കാണാതായി
  • പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു
  • കേരളം ഭരിക്കുന്നത് ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും മുഖംതിരിക്കുന്ന സര്‍ക്കാര്‍: സണ്ണി ജോസഫ് എംഎ എ
  • അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി ഒ.ആര്‍ കേളു
  • റവന്യു ഡിജിറ്റല്‍ കാര്‍ഡ് നവംബറോടെ നടപ്പാക്കും: മന്ത്രി കെ രാജന്‍; വയനാട് ജില്ലാതല പട്ടയമേളയില്‍ 997 രേഖകള്‍ വിതരണം ചെയ്തു
  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വയോധിക ബസിടിച്ച് മരിച്ചു.
  • തൊഴിലന്വേഷകര്‍ക്കായി ജോബ് സീക്കേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു; ജില്ലയില്‍ 10000 തൊഴില്‍ ഉറപ്പാക്കും;തൊഴിലന്വേഷകര്‍ക്ക് ഡിഡബ്ല്യുഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം
  • മാനന്തവാടി നഗരസഭ ഭരണസമിതി യോഗം: എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി
  • തദ്ദേശ തിരഞ്ഞെടുപ്പ്: വിജ്ഞാപനം ഒക്ടോബറില്‍; വോട്ടര്‍ പട്ടിക ഉടന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show