OPEN NEWSER

Tuesday 08. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പേരിയയിലെത്തിയ മാവോയിസ്റ്റുകളില്‍ നാല് പേരെ തിരിച്ചറിഞ്ഞു; തലപ്പുഴ പോലീസ് യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തു

  • Mananthavadi
27 Dec 2018

തലപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പേരിയ അയനിക്കലില്‍ സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ വന്നതുമായി ബന്ധപ്പെട്ട് തലപ്പുഴ പോലീസ് യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. െ്രെകം നമ്പര്‍ 308/2018 പ്രകാരം യുഎപിഎ യുടെ വിവിധ വകുപ്പുകള്‍, ആയുധ നിയമം,ഐപിസിയുടെ വിവിധവകുപ്പുകള്‍ എന്നിവയുള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരായ ജയണ്ണ ,സുന്ദരി, സാവിത്രി ,ജിഷ എന്നിവര്‍ക്കും മറ്റ് 4 പേര്‍ക്കും എതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ജിഷ മക്കിമല സ്വദേശിനിയാണ്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് എട്ടംഗ മാവോയിസ്റ്റ് സംഘം പേരിയ അയനിക്കലിലെത്തിയത്. ആദ്യം പരിസരത്തെ വീടുകളില്‍ മാവോയിസ്റ്റ് ലഘുലേഖകള്‍ വിതരണം ചെയ്ത സംഘം പിന്നീട് പരിസരങ്ങളില്‍ പോസ്റ്ററുകള്‍ പതിക്കുകയുമായിരുന്നു.

  

ജാതി വിവേചനവും, സങ്കുചിത ദേശാഭിമാന വെറിയും, സാമ്രാജിത്വ ദാസ്യവുമാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ മുഖമുദ്രയെന്നും ഫാസിസത്തിന്റെ സര്‍വ്വനാശം പുത്തന്‍ ജനാധിപത്യ വിപ്ലവത്തിലൂടെയെന്നും ആഹ്വാനം ചെയ്യുന്നതാണ് പോസ്റ്ററുകള്‍. ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസത്തെ കുഴിച്ചു മൂടാനും, മാവോയിസ്റ്റ് വിപ്ലവ ബദലിനായി പോരാടാനും പോസ്റ്ററിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്. മര്‍ദ്ദനം അനുഭവിക്കുന്ന ഏതൊരു ജനതക്കും അതിനെതിരെ ആയുധമേന്താനുള്ള അവകാശമുണ്ട്, അത് രാജ്യ ദ്രോഹമല്ല; ജനാധിപത്യ അവകാശമാണെന്നും കബനി ഏരിയ കമ്മിറ്റിയുടെ പേരിലുള്ള പോസ്റ്ററുകള്‍ വ്യക്തമാക്കുന്നു.

തുടര്‍ന്ന് അയനിക്കല്‍ പ്രദേശത്തെ പലചരക്ക് കടയില്‍ നിന്നും 1200 രൂപയുടെ അരിയടക്കമുള്ള പല വ്യഞ്ജനങ്ങള്‍ വാങ്ങിയ ശേഷം സംഘം തിരിച്ചു പോയതായും നാട്ടുകാര്‍ പറയുന്നു. സംഭവത്തിന് ശേഷം സ്ഥലത്തെത്തിയ പോലീസ് നാട്ടുകാരില്‍ നിന്നും വിശദമായി മൊഴിയെടുത്തതിന്റേയും, ചിത്രങ്ങള്‍ കാണിച്ചതിന്റേയും അടിസ്ഥാനത്തില്‍ സംഘത്തിലെ നാല് പേരെ തിരിച്ചറിഞ്ഞതായി അറിയിച്ചു.സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരായ ജയണ്ണ ,സുന്ദരി, സാവിത്രി ,ജിഷ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവര്‍ക്കും കൂടെ വന്ന മറ്റ് നാല് പേര്‍ക്കുമെതിരെ യുഎപിഎ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. െ്രെകം നമ്പര്‍ 308/2018 പ്രകാരം യുഎപിഎ യുടെ വിവിധ വകുപ്പുകള്‍, ആയുധ നിയമം,ഐപിസിയുടെ വിവിധവകുപ്പുകള്‍ എന്നിവയുള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 'വയനാട് മെഡിക്കല്‍ കോളേജ് ' മടക്കിമല ബസ് സ്‌റ്റോപ്പില്‍ ആക്ഷന്‍ കമ്മിറ്റി ബോര്‍ഡ് സ്ഥാപിച്ചു
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: പള്ളിക്കല്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രമ്യ ജി. ജനവിധി തേടുന്നു
  • വയനാടിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് 250 എംബിബിഎസ് സീറ്റുകള്‍
  • നടുവൊടിക്കുന്ന യാത്ര; യാത്രികര്‍ക്ക് കുഴമ്പ് നല്‍കി സിപിഐഎം പ്രതിഷേധിച്ചു
  • പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനം;കേന്ദ്ര നടപടി തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണം: ഡിവൈഎഫ്‌ഐ
  • കാനനനടുവിലും കാവലായി കാക്കിക്കൂട്ടം; കാനനപാതയില്‍ രാത്രി ബസ് തകരാറിലായി കുടുങ്ങിയ യാത്രികര്‍ക്ക് പോലീസിന്റെ ഇടപെടലില്‍ സുരക്ഷിത യാത്ര
  • കൃഷ്ണാനുഭവം ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി
  • പാവപ്പെട്ടവരെ ഇരയാക്കി കാറിലെത്തി കവര്‍ച്ച: പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പോലീസ്
  • നൈപുണി പരിശീലനത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഡിഡിയുജികെവൈ പദ്ധതി: മന്ത്രി കെ.എം ഷാജി
  • നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കണം: മന്ത്രി കെ.എം ഷാജി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show