OPEN NEWSER

Saturday 18. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കല്‍പ്പറ്റയില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി

  • General
20 Apr 2018

കല്‍പ്പറ്റയില്‍ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടികൂടി

പിടിച്ചെടുത്തത് ഒരാഴ്ചയോളം പഴക്കമുള്ളതും ഉപയോഗശൂന്യവുമായ ഭക്ഷ്യവസ്തുക്കള്‍

കല്‍പ്പറ്റയിലെ ഹോട്ടലുകളില്‍നിന്നും  പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. വില്‍പ്പനക്ക് വെച്ച ഒരാഴ്ചയോളം പഴക്കമുള്ളതും ഉപയോഗശൂന്യവുമായ ഭക്ഷ്യവസ്തുക്കളാണ് നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തത്. അഞ്ച് ഹോട്ടലുകള്‍, രണ്ട് അനധികൃത അറവ്ശാലകള്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. കല്‍പ്പറ്റയിലെ ഫാല്‍ക്കണ്‍, സിറ്റിഹോട്ടല്‍, ബിസ്മി, എക്കോബാന്‍, തലശ്ശേരിമെസ് എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെടുത്തത്.നഗരസഭാ ചെയര്‍പേഴ്‌സന്റെ നിര്‍ദേശപ്രകാരമാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നഗരത്തിലെ ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയത്. ഭക്ഷ്യവസ്തുക്കളെ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു നിര്‍ദേശം.  കല്‍പ്പറ്റയിലെ ഫാല്‍ക്കണ്‍, സിറ്റിഹോട്ടല്‍, ബിസ്മി, എക്കോബാന്‍, തലശ്ശേരിമെസ് എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെടുത്തത്. ഭക്ഷ്യയോഗ്യമല്ലാതായ ചോറ്, ചിക്കന്‍കറികള്‍, മത്സ്യകറികള്‍, പലഹാരങ്ങള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്തതിലുണ്ട്. ഇതിന് പുറമെയാണ് രണ്ട് അനധികൃത അറവ്ശാലയിലും റെയ്ഡ് നടത്തിയത്. ലിയോ ആശുപത്രിക്ക് സമീപം, അമ്പിലേരി എന്നിവിടങ്ങളിലാണ്  നഗരസഭയുടെ അനുമതിയോ മതിയയാ ശുചിത്വമാനദണ്ഡങ്ങളോ പാലിക്കാതെ ഇവ പ്രവര്‍ത്തിച്ചിരുന്നത്. അമ്പിലേരിയിലെ അറവുകേന്ദ്രം പൊളിച്ചുനീക്കി. ലിയോ ആശുപത്രിക്ക് സമീപമുള്ള സ്ഥാപനത്തിന് ഫ്രീസറില്‍വെച്ച് വില്‍പ്പന നടത്താനായിരുന്നു അനുമതി. ഇത് മറികടന്ന് പുറത്തുവെച്ചും വില്‍ക്കുകയായിരുന്നു. ഹോട്ടല്‍ ഉടമകള്‍ക്ക് ആരോഗ്യവിഭാഗം നോട്ടീസ് നല്‍കി.  പിഴ ഈടാക്കിയതിന് പുറമെ ഇനിയൊരു പരാതി ഉയരുന്നപക്ഷം ലൈസന്‍സ് റദ്ദാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഡീസല്‍ പ്രതിസന്ധി; വയനാട് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങുന്നു.
  • കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത
  • നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനറും സിക്കിള്‍ സെല്‍ ബ്ലോക്കും ഉദ്ഘാടനം ചെയ്തു
  • നാടിന്റെ ആഘോഷമായി വയനാട് മെഡിക്കല്‍ കോളേജിലെ ആദ്യ എം.ബി.ബി.എസ് ബാച്ചിന്റെ പ്രവേശനോത്സവം; അമ്പുകുത്തിയിലെ 28 ഏക്കറില്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഒരുങ്ങും: മന്ത്രി വീണാ ജോര്‍ജ്
  • ആരോഗ്യ മേഖലയില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റം നടപ്പാക്കി: മന്ത്രി വീണാ ജോര്‍ജ്
  • ബൈക്കിലെത്തി വയോധികയുടെ മാല വലിച്ചു പൊട്ടിച്ചു കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍
  • മുത്തങ്ങയില്‍ 72 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • വധശ്രമം അടക്കം എട്ടോളം കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍
  • പാലുത്പാദനക്ഷമതയില്‍ കേരളം മുന്‍പന്തിയില്‍: മന്ത്രി ജെ.ചിഞ്ചു റാണി; കര്‍ഷകക്ഷേമത്തിനായി പുല്‍പ്പള്ളിയില്‍ നടപ്പാക്കിയ നൂതന പദ്ധതികള്‍ക്ക് പ്രശംസ
  • ആരോഗ്യ മേഖലയില്‍ വയനാട് ജില്ല നേട്ടങ്ങളുടെ നെറുകയില്‍: മന്ത്രി ഒ.ആര്‍ കേളു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show