OPEN NEWSER

Saturday 12. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കല്‍പ്പറ്റയിലെ സദാചാര പോലീസ്:നാല് പേര്‍കൂടി അറസ്റ്റില്‍

  • Kalpetta
08 Mar 2018

കല്‍പ്പറ്റയില്‍ ബസ് കാത്തുനിന്ന അച്ഛനേയും  പെണ്‍മക്കളേയും സദാചാര പോലീസ് ചമഞ്ഞ്  അധിക്ഷേപിച്ച സംഭവത്തില്‍ 4 ഓട്ടോ ഡ്രൈവര്‍മാരെ കൂടി കല്‍പ്പറ്റ പോലീസ് അറസ്റ്റ്  ചെയ്തു.കല്‍പ്പറ്റ നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരായ കല്‍പ്പറ്റ നെടുങ്കോട് കള്ളിവളപ്പില്‍ മനൂപ്പ എന്ന കെ.വി നിഷില്‍ ( 26),കല്‍പ്പറ്റ,എമിലി മദീന വീട്ടില്‍ കുട്ടി എന്ന റീഷാദ് (23),കല്‍പ്പറ്റ ഗൂഡലായ് കുന്ന് കുറ്റിയാടി വീട്ടില്‍ വാവ എന്ന അബ്ദുള്‍ റസാഖ് ( 47)കല്‍പ്പറ്റ മൈത്രി നഗര്‍ കൊടക്കനാല്‍ വീട്ടില്‍ ഷിനോജ് സെബസ്റ്റിയന്‍ (37)എന്നിവരാണ് അറസ്റ്റിലായത്.പ്രതികള്‍ ഇന്ന് കല്‍പ്പറ്റ പോലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു.കല്‍പ്പറ്റ നഗരത്തിലെ ഓട്ടോ ഡ്രൈവറായ ആമ്പിലേരി ചെളിപറമ്പില്‍ ഹിജാസ്  (25),എടഗുനി ലക്ഷംവീട് പ്രമോദ് (28), കമ്പള ക്കാട് പളളിമുക്ക് കൊള്ളപറമ്പില്‍ അബ്ദുള്‍  നാസര്‍ (45) എന്നിവരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഫെബ്രുവരി 28ന് രാത്രിയിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.ബംഗളൂരുവിലേക്ക് പോകാനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അനന്തവീര തിയേറ്ററിന് സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരിക്കുമ്പോഴാണ് റോഡിന്റെ എതിര്‍ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളുടെെ്രെ ഡവര്‍മാരില്‍ ചിലര്‍ സമീപത്തെത്തി ചോദ്യം ചെയ്തതെന്നാണ്  മുട്ടില്‍ അമ്പുകുത്തി പാറയില്‍ സുരേഷ് ബാബു പരാതിയില്‍ പറയുന്നത്.

ഡിഗ്രിക്കും ഏഴാം കല്‍സിലും പഠിക്കുന്ന പെണ്‍മക്കളാണ് സുരേഷ് ബാബുവിനൊപ്പം ഉണ്ടായിരുന്നത്. ചോദ്യം ചെയ്തവരോട് മക്കളാണെന്ന് പറഞ്ഞിട്ടും അപമര്യാദയായി പെരുമാറുകയായിരുന്നെന്ന് സുരേഷ് ബാബു പറയുന്നു. ചെറുപ്പക്കാരികളായ കുട്ടികളോടൊത്ത് എന്താടാ ഇവിടെ ഇരുക്കുന്നതെന്നു ചോദിച്ചായിരുന്നു ഓട്ടോെ്രെ ഡവര്‍മാര്‍ എത്തിയത്. മക്കളാണെന്ന് പറഞ്ഞിട്ടും അതിനുള്ള തെളിവും ഏഴോളം വരുന്ന ഓട്ടോെ്രെ ഡവര്‍മാരുടെ സംഘം ആവശ്യപ്പെട്ടതായും തുടര്‍ന്ന് സുരേഷ് ബാബുവിനെ തോളില്‍ പിടിച്ചു തള്ളുകയും ചെയ്തതായി പരാതിയുണ്ട്. ഇതുകണ്ട് മക്കള്‍ നിലവിളിച്ചിട്ടും ഓട്ടോ ഡ്രൈവര്‍മാര്‍ പിന്മാറാന്‍ തയ്യാറായില്ലന്നെും സുരേഷ് പരാതിയില്‍ വ്യക്തമാക്കുന്നു.

മക്കള്‍ നിലവിളിച്ചപ്പോള്‍ അവരെ പിടിച്ചു തള്ളിയിട്ട് സുരേഷ് ബാബുവിന്റെ ബാഗ് പിടിച്ചു വലിച്ചു. ഏതാടാ കുട്ടികള്‍, എന്താടാ പരിപാടി, എങ്ങോട്ടാണ് ഇവരെ കൊണ്ടു പോകുന്നത് എന്ന് ആക്രോശിച്ചായിരുന്നു പിന്നീട്‌െ്രെ ഡവര്‍മാരുടെ പ്രകടനമെന്നും പരാതിയിലുണ്ട്. തുടര്‍ന്ന് ഏറെ നേരം കല്പറ്റ പോലീസുമായി സുരേഷ് ബാബു ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പി്‌നനീട് വനിതാ സെല്ലിലേക്കും നിര്‍ഭയയിലേക്കും വിളിച്ചറിയിച്ച് ബസ് വന്നശേഷം മൂവരും യാത്ര തുടരുകയായിരുന്നു.

ബെംഗളൂരുവില്‍നിന്നും തിരിച്ചെത്തിയ ശേഷം ശനിയാഴ്ചയാണ് സുരേഷ് ബാബു പോലീസില്‍ പരാതി നല്‍കിയത്. ഓട്ടോ ഡ്രൈവര്‍മാരുടെ പെരുമാറ്റം തനിക്കും മക്കള്‍ക്കും മാനഹാനിയുണ്ടാക്കിയതായും തന്നെയും മക്കളെയും ദേഹോപദ്രവം ഏല്‍പ്പിച്ചവരെ ശിക്ഷിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് സുരേഷ് ബാബു പോലീസില്‍ നല്‍കിയ പരാതിയിലുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ പോലീസ് നടത്തിയ വിശദമായി അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. അന്ന് രാത്രി സര്‍വ്വീസ് നടത്തിയ ഓട്ടോ ഡ്രൈവര്‍മാരെയും പരിസരത്തുണ്ടായിരുന്നവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും, പിന്നീട് പരാതിക്കാരന്റെ മുന്നില്‍ ഹാജരാക്കി ആളെ തിരിച്ചറിഞ്ഞിതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




johnanz   19-Apr-2022

http://imrdsoacha.gov.co/silvitra-120mg-qrms


LATEST NEWS

  • സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍
  • പോക്‌സോ കേസ്; പ്രതിക്ക് 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
  • അതിഥി തൊഴിലാളികളുടെ ആരോഗ്യം; 2024 മുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 23 മന്ത് കേസുകള്‍ മാത്രം
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3; മന്ത്രി മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യും
  • മന്ത്രി മുഹമ്മദ് റിയാസ് നാളെ വയനാട് ജില്ലയില്‍
  • കുഴിയേത് ? വഴിയേത് ? ആകെ ദുരിതമായി ബാവലി വഴി കര്‍ണാടകയാത്ര !
  • മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി
  • തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി ഒ.ആര്‍ കേളു
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show