വയനാട് ജില്ലയ്ക്ക് ദേശീയ അംഗീകാരം; നീതി ആയോഗിന്റെ യൂസ് കേസ് ചലഞ്ചില്‍ നാല് പുരസ്‌കാരങ്ങള്‍
കല്‍പ്പറ്റ: വയനാട് ജില്ലാ ഭരണകൂടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വിവിധ മേഖലകളില്‍ നടപ്പാക്കിയ പദ്ധതികള്‍ക്ക് നീതി ആയോഗിന്റെ അംഗീകാരം. രാജ്യത്തെ ആസ്!പിരേഷണല്‍ ജില്ലകള്‍ക്കും ബ്ലോക്കുകള്‍ക്കുമായി നീതി ആയോഗ് പ്രഖ്യാപിച്ച നീതി ഫോര്‍ സ്‌റ്റേറ്റ്‌സ് യൂസ് കേസ് ചലഞ്ചില്‍ നാല് പുരസ്‌കാരങ്ങളാണ് ജില്ല സ്വന്തമാക്കിയതെന്ന് കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കിയ സുരക്ഷ ക്യാമ്പയിന് ദേശീയതലത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ നടപ്പാക്കിയ മൂന്ന് പദ്ധതികളും നീതി ആയോഗിന്റെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായി.
അര്‍ഹരായ എല്ലാവരെയും സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടം സുരക്ഷാ ക്യാമ്പയിന്‍ നടപ്പാക്കിയത്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ നടത്തിയ പ്രവര്‍ത്തനത്തെ സാമ്പത്തിക ഉള്‍ചേരലും നൈപുണി വികസനവും ഉള്‍പ്പെട്ട വിഭാഗത്തിലാണ് നീതി ആയോഗ് പുരസ്!കാരാത്തിന് തെരഞ്ഞെടുത്തത്. വെല്ലുവിളികള്‍ അതിജീവിച്ച് സാധ്യമാക്കിയ മാതൃകാപരമായ നേട്ടത്തിന് ജില്ലയ്ക്ക് രണ്ട് ലക്ഷം രൂപ അവാര്‍ഡ് തുകയായി ലഭിക്കും.
ആസ്!പിരേഷണല്‍ ബ്ലോക്കുകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിന് മൂന്ന് പുരസ്!കാരങ്ങളാണ് ലഭിച്ചു. ആരോഗ്യപോഷകാഹാര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് അവാര്‍ഡും വിദ്യാഭ്യാസ മേഖയിലെ നേട്ടത്തിന് ഒരു അവാര്‍ഡുമാണ് സുല്‍ത്താന്‍ ബത്തേരിക്ക് ലഭിച്ചത്. ഗോത്ര മേഖലയിലെ സ്!ത്രീകള്‍ക്ക് മെച്ചപ്പെട്ട ഗര്‍ഭകാല പരിചരണം ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍, അര്‍ഹരായവര്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതികള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍, ആദിവാസി മേഖലകളിലെ സ്‌കൂളുകളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സ്വീകരിച്ച നടപടികള്‍ക്കാണ് യൂസ് കേസ് അംഗീകാരത്തിന് ജില്ല അര്‍ഹമായത്. മൂന്ന് പുരസ്‌കാരങ്ങള്‍ക്കും ഓരോ ലക്ഷം രൂപ വീതം അവാര്‍ഡ് തുകയായി ലഭിക്കും.
രാജ്യത്തെ ആസ്!പിരേഷണല്‍ ജില്ലകളിലും ബ്ലോക്കുകളിലും നടപ്പാക്കുന്ന വികസന പദ്ധതികള്‍ക്ക് മുന്നിലെ വെല്ലുവിളികള്‍ നേരിട്ട് അവയ്ക്ക! പരിഹാരം കണ്ടെത്താനുള്ള മാതൃകാപരമായ ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നീതി ആയോഗ് നീതി ഫോര്‍ സ്‌റ്റേറ്റ്‌സ് യൂസ് കേസ് ചലഞ്ച് പ്രഖ്യാപിച്ചത്. ആറ് മേഖലകളിലെ പ്രവര്‍ത്തനങ്ങളാണ് ഇതിനായി മാനദണ്ഡമാക്കിയത്. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരസ്‌കാരാര്‍ഹരായ ജില്ലകളെയും ബ്ലോക്കുകളെയും ദേശീയതലത്തില്‍ തെരഞ്ഞെടുക്കുകയായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
