വയനാട് ജില്ലയില്‍ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തില്‍ 174 പഠിതാക്കള്‍ പരീക്ഷ എഴുതി. പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബര്‍ 9) രാവിലെ ഇംഗ്ലീഷും ഉച്ചകഴിഞ്ഞ് കെമിസ്ട്രി പരീക്ഷയും നടക്കും. നവംബര്‍ 16ന് ഫിസിക്‌സ്, ബയോളജി പരീക്ഷകളും നവംബര്‍ 17ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഗണിതശാസ്ത്രം എന്നീ പരീക്ഷകളും നടക്കും. അവസാന ദിവസമായ നവംബര്‍ 18ന് സാമൂഹ്യശാസ്ത്ര പരീക്ഷയാണ് നടക്കുക.
ആഗ്രഹവും സ്വപ്നവും ഇടകലര്‍ന്നപ്പോള്‍ പഠനം വീണ്ടെടുക്കാന്‍ റസീന
ആഗ്രഹവും സ്വപ്നവും ഒത്തുചേര്‍ന്നപ്പോള്‍ പഠനം വീണ്ടെടുക്കാന്‍ റസീന പത്താംതരം തുല്യതാ പരീക്ഷയെഴുതി. ജന്മനാ ഭിന്നശേഷിക്കാരിയായ 50 വയസുകാരി റസീന ഡിഗ്രി പഠന മോഹവുമായാണ് തുല്യതാ പരീക്ഷക്കെത്തിയത്. ശാരീരിക അവശതകള്‍ കാരണം സ്‌കൂളില്‍ പോയി ഒരു ക്ലാസില്‍ പോലും പഠിക്കാന്‍ കഴിയാതിരുന്ന റസീന സാക്ഷരതാ പരിപാടിയിലൂടെയാണ് ആദ്യാക്ഷരം കുറിച്ചുത്. നാലാം തരം, ഏഴാം തരം തുല്യതാ പഠനങ്ങള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം പത്താംതരം തുല്യതാ ക്ലാസില്‍ അഡ്മിഷനെടുത്തു. കല്‍പ്പറ്റ ടൗണിനടുത്തുള്ള വീട്ടില്‍ ഒറ്റയ്ക്കാണ് റസീനയുടെ താമസം. ഉമ്മയുടെ മരണശേഷം അയല്‍വാസിയായ താജുന്നിസയുടെ പ്രോത്സാഹനവും പിന്തുണയുമാണ് ഒപ്പം. സ്വന്തം പ്രയത്‌നത്തിലൂടെ തയ്യലും റസീന വശമാക്കായിട്ടുണ്ട്. പത്താം തരം നല്ല മാര്‍ക്കോടെ വിജയിച്ച് പന്ത്രണ്ടാം ക്ലാസും കടന്ന് ഡിഗ്രിയും നേടണമെന്നാണ് റസീനയുടെ ആഗ്രഹം.
അറുപതാം വയസ്സില്‍ അങ്കം കുറിക്കാന്‍ അയ്യപ്പേട്ടന്‍
45 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒന്‍പതാം ക്ലാസില്‍ ഉപേക്ഷിച്ച സ്വപ്നങ്ങള്‍ക്കുവേണ്ടി അറുപതാം വയസ്സില്‍ ചിറകു വിരിക്കുകയാണ് അയ്യപ്പന്‍. എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തില്‍ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷന്‍ കടയിലെ സെയില്‍സ്!മാനായ അദ്ദേഹം പരീക്ഷ കഴിയുംവരെ പകരക്കാരനെ കട ഏല്‍പ്പിച്ചാണ് പരീക്ഷയെഴുതുന്നത്. ആദ്യ പരീക്ഷയായ മലയാളത്തിന് നല്ല മാര്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. പ്രായമുള്ള പഠിതാക്കള്‍ക്കുള്ള തുല്യതാ പരീക്ഷയില്‍ ഒരു ദിവസം രണ്ട് പരീക്ഷ നടത്തുന്നതില്‍ അല്‍പം പരിഭവവും അദ്ദേഹത്തിനുണ്ട്. വെങ്ങപ്പള്ളി സ്വദേശിയായ അയ്യപ്പന്‍ അവിവാഹിതനാണ്.
ഭിന്നശേഷിക്കാരനായ നിതിനും പരീക്ഷ സഹായിയായ വൈഗയുമൊത്ത് ഇന്നത്തെ പത്താംതരം തുല്യത പരീക്ഷ എഴുതാനെത്തി. സഹോദരിമാരായ ജെസിയയും വാഹിദയും മത്സരിച്ച് പഠിച്ചാണ് പരീക്ഷക്ക് എത്തിയത്. ദമ്പതികളായ 40 കാരന്‍ അസീസും 39 കാരി സുനീറയും മകളുടെ കൂടെ പ്ലസ് ടു പഠിക്കണമെന്ന ആഗ്രഹത്തോടെ പത്താം തരം തുല്യതയെഴുതുകയാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
