OPEN NEWSER

Saturday 27. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുറുവാ ദ്വീപില്‍ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ധാരണ

  • Mananthavadi
03 Mar 2018

 

മാനന്തവാടി :വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപില്‍ പ്രവേശിപ്പിക്കാവുന്ന സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ധാരണ.മാനന്തവാടി ഫോറസ്റ്റ് ഐ.ബി യില്‍ വച്ച് നടന്ന എം.എല്‍.എ.മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും വനം ഉദ്യോഗസ്ഥരും രാഷ്ട്രീയ തൊഴിലാളി സംഘടനാ നേതാക്കളുടെയും ചര്‍ച്ചയില്‍ ആണ് തീരുമാനം.ഇതനുസരിച്ച് ഇരു കവാടങ്ങളില്‍ നിന്നും ആയിരം വീതം ദിനംപ്രതി രണ്ടായിരം പേരേ പ്രവേശിപ്പിക്കും.പതിനഞ്ച് ദിവസത്തിനകം തീരുമാനം നടപ്പിലാക്കാന്‍ ഉന്നത വനം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിദ്ധഗ്ധരെ യും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി സമിതി രൂപീകരിച്ച് ആറുമാസത്തിനകം പഠനം നടത്തി. ആളുകളെ കയറ്റുന്നതിലെ നിയന്ത്രണം പുനഃപരിശോധിക്കും.2017 നവം 8 നാണ് സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ഇരു ഭാഗങ്ങളില്‍ നിന്നുമായി ഇരുന്നൂറ് വീതം ദിനംപ്രതി നാന്നൂറ് പേരെയാണ് പ്രവേശിപ്പിച്ചിരുന്നത്. ഒരു കടലാസ് പരിസ്ഥിതി സംഘടന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിയന്ത്രണം .ഇതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് ജനപ്രതിനിധികള്‍ ഇടപെട്ടത്. എം.എല്‍.എ.മാരായ ഒ .ആര്‍ .കേളു ,സി.കെ.ശശീന്ദ്രന്‍ ,ഐ.സി.ബാലകൃഷണന്‍ എം.എല്‍.എയുടെ പ്രതിനിധി നഗരസഭ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍ മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് പുല്‍പ്പള്ളി പഞ്ചായത്ത് പ്രസി.ബിന്ദു പ്രകാശ് ജില്ല കലക്ടര്‍ എസ്.സുഹാസ് കണ്ണുര്‍ നോര്‍ത്തേണ്‍ സി.സി.എഫ് ശ്രാവണ്‍ കുമാര്‍ വര്‍മ്മ, ഡി.സി.എഫ് സി.രാജേന്ദ്രന്‍, ഡി.എഫ്.ഒ.മാരായ പി.പ്രസാദ്, എം.അബ്ദുള്‍ അസീസ്, ഏ.ഷജ് ന, എം.സി.സാജന്‍ ഡി.ടി.പി.സി, വി.എസ്.എസ്. പ്രതിനിധികളും പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി നാല് പേര്‍ പിടിയില്‍
  • ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 210 ലിറ്റര്‍ വാഷ് പിടികൂടി
  • വയനാട് ജില്ലയിലെ 10 ആയുഷ് ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍ എ ബി എച്ച് നിലവാരത്തിലേക്ക്
  • കെഎസ്ആര്‍ടിസി ബസുകളില്‍ സ്വര്‍ണ്ണമാല നഷ്ടപ്പെടുന്നത് പതിവാകുന്നു; വനിതാ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ജൂണ്‍ 29 തിങ്കളാഴ്ച പ്രൈവറ്റ് ബസ് ഉടമകളും തൊഴിലാളികളും കലക്ടറേറ്റ് മാര്‍ച്ച് നടത്തും
  • ദേശീയ വൈദ്യുതി സുരക്ഷാവാരം: ജൂണ്‍ 26 മുതല്‍ ഒരാഴ്ച
  • പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
  • ആവശ്യത്തിന് ജീവനക്കാരില്ല: ബില്ലിംഗ് കൗണ്ടറില്‍ തിരക്കോട് തിരക്ക്
  • കൊട്ടിയൂരില്‍ നിന്ന് തിരിച്ചെത്തിയ മുതിരേരിവാള്‍ 26 ന് വാളറയിലേക്ക് മാറ്റും
  • കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ അപേക്ഷിക്കാം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show