ബ്രാന്‍ഡ് അംബാസിഡര്‍ സാനിയ മിര്‍സ ന്യൂട്രിചാര്‍ജ് ഫിജികാര്‍ട്ട് ഇ കൊമേഴ്‌സിലൂടെ വിപണിയിലിറക്കി

ദുബായ്:ഡയറക്ട് മാര്‍ക്കറ്റിംഗും ഇ കൊമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിജികാര്‍ട്ട്.കോം തങ്ങളുടെ ഉത്പ്പന്ന ശൃംഖലയിലേക്ക് പ്രമുഖ പോഷകാഹാര സപ്ലിമെന്റായ ന്യൂട്രിചാര്‍ജ് ഏറ്റവും വിലക്കുറവില്‍ ലഭ്യമാക്കി.ദുബായിലെ അല്‍ തവാര്‍ 3 വെഡ്ഡിംഗ് സെന്ററില്‍ നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരിലൊരാളായ ലോകോത്തര ടെന്നീസ് താരം സാനിയ മിര്‍സ ന്യൂട്രിചാര്‍ജ് ഔദ്യോഗികമായി ഫിജികാര്‍ട്ട്.കോമിലൂടെ വിപണിയിലിറക്കി.ദുബായില്‍ നടന്ന ചടങ്ങില്‍ ഫിജികാര്‍ട്ട്.കോം ചെയര്‍മാന്‍ ഡോ.ബോബി ചെമ്മണൂര്‍,സി.ഇ.ഒ ഡോ.ജോളി ആന്റണി,ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അനീഷ് കെ.ജോയ് എന്നിവര്‍ പങ്കെടുത്തു..മനുഷ്യ ശരീരത്തിലെ കൊഴുപ്പ് ഒഴിവാക്കി ജനങ്ങളുടെ ആരോഗ്യ മെച്ചപ്പെടുത്തുന്നതിന് ഫലപ്രാപ്തി പൂര്‍ണ്ണമായും തെളിയിക്കപ്പെട്ട ആഗോള നിലവാരത്തിലുള്ള പോഷകാഹാരവും പഥ്യാഹാരപരമായ സപ്ലിമെന്റുകളും ഉള്‍പ്പെടുന്നതാണ് ന്യൂട്രിചാര്‍ജ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍