OPEN NEWSER

Wednesday 12. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പൊതുമാപ്പില്‍ നാട്ടിലെത്തുന്നവരുടെ പുനരധിവാസം: കെ.പി.ഡബ്ല്യു.എ നിവേദനം നല്‍കി

  • Pravasi
12 Feb 2018

കുവൈത്ത്:അവിചാരിതമായി പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് എയര്‍പോട്ടില്‍ നിന്നും സൗജന്യ ബസ് സര്‍വീസും പുനരധിവാസവും സാദ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്ലോബല്‍ കേരളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ മുഖ്യമന്ത്രിക്കും നോര്‍ക്ക സിഇഓക്കും ക്ഷേമനിധി ഡയറക്ടര്‍ക്കും നിവേദനം നല്‍കി. കുവൈത്തിലെ വിവിധ മലയാളി സാംസകാരിക സാമൂഹിക സംഘടനകളും എംബസിയും കൈകോര്‍ത്തുകൊണ്ട് പരമാവധി ആവശ്യക്കാര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നത് അഭിനന്ദനീയമാണെന്ന് യോഗം വിലയിരുത്തി. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെ കുവൈത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച വിവരം അറിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭഗത് നിന്നും പ്രഖ്യാപനങ്ങള്‍ ഒന്നും വരാതിരുന്നതില്‍ പ്രവാസികള്‍ക്കായി സംഘടനാ നിരാശ രേഖപ്പെടുത്തുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ആയിരക്കണക്കിന് മലയാളികള്‍ ഈ അപ്രതീക്ഷിത അവസരം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് ചേക്കേറുകയാണ്. ഇതില്‍ അധികം പേരും വെളുത്ത നിറത്തിലുള്ള എമര്‍ജന്‍സി പാസ്‌പോര്ട്ട് ആണ് യാത്രക്ക് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ കയ്യില്‍ ഒന്നും ബാക്കിയില്ലാതെ കടം വാങ്ങിയും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ടിക്കറ്റ് അടുത്തും വിവിധ വിമാനത്താവളങ്ങളില്‍ എത്തുന്ന പ്രവാസികള്‍ക്ക് വീട്ടിലെത്താന്‍ എയര്‍പോര്‍ട്ട് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ സൗജന്യ യാത്ര അനുവദിക്കണം എന്നത് അടിയന്തിരമായി പരിഗണയ്ക്കണം എന്ന ആവശ്യമാണ് ഉന്നയിച്ചത്. പുനരധിവാസ ശ്രമത്തിനു ഒരവസരം ആയി ഇതിനെ കണക്കാക്കി ഇവരെ കൃത്യമായി പുനരധിവസിപ്പിച്ച്, അതിന്റെ അവലോകനം നടത്തി ഭാവിയില്‍ പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഉതകുന്ന വിധ ഒരു നിയതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളും എന്നും പ്രതീക്ഷിക്കു ന്നതായും ആഗോള തലത്തില്‍ വ്യാപിച്ചു കിടക്കുന്ന സംഘടനയുടെ ഗ്ലോബല്‍ ടീം പ്രത്യാശ പ്രകടിപ്പിച്ചു. പൊതുമാപ്പില്‍ എക്‌സിറ്റ് പാസ് വഴി നാട്ടിലെത്തുന്നവരുടെ കൃത്യമായ ഡാറ്റ എംബസ്സിയില്‍ ലഭ്യമാണ്, സര്‍ക്കാര്‍ സഹകരിച്ച് യാഥര്‍ത്ഥ അവകാശികള്‍ക്ക് സാഹാരം എത്തിക്കാന്‍ ഇത് ഉപകരിക്കും. മാസങ്ങളോളം ശമ്പളമോ കൃത്യമായ ജോലിയോ ഇല്ലാതെ ബുദ്ദിമുട്ടിയിരുന്ന ഇവര്‍ ജീവിതമാര്‍ഗം അടഞ്ഞു തിരിച്ചു വരുന്നതുമായ് ബന്ധപ്പെട്ടു സര്‍ക്കാരില്‍ നിന്നും യാതൊരു വിധ സഹായ പ്രഖ്യാപനവും വന്നതായി കണ്ടില്ല എന്നതും ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ 64കോടി പ്രഖ്യാപിച്ചു എന്നാണു നിവേദനത്തില്‍ മുഖ്യ പരാമര്‍ശം. പ്രവാസി പുനരധിവാസവും ഉന്നമനവും ലക്ഷ്യമിട്ടു ആരംഭിച്ച ലോക കേരള സഭയുടെ പ്രഥമ മീറ്റിംഗിനായി കോടികള്‍ ചിലവഴിച്ച നമ്മുടെ സംസ്ഥാനത്തിന് ഈ വിഷയത്തില്‍ ഒരു പ്രഖ്യാപനവും നടത്താനായില്ല എന്നത് നിരാശാജനകം ആണെന്നും സര്‍ക്കാര്‍ പ്രവാസികള്‍ക്കായി പ്രഖ്യാപിക്കുന്നത് സര്‍വ സാധാരണ ജനങ്ങള്‍ക്ക് കൃത്യമായി ഉപയോഗപ്പെടുന്നതാവണം എന്ന നിര്‍ബന്ധമുണ്ടാവണം എന്നും രാഷ്ട്രീയ സാമുദായിക ഭേദമെന്യേ പ്രവാസികളുടെ വിദേശത്തെയും സ്വദേശത്തെയും കൂട്ടായ്മയായ കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ഉണര്‍ത്തിച്ചു. പൊതുമാപ്പ് സേവനത്തിനു എംബസിയിലും ഫോണ്‍ സോഷ്യല്‍ മീഡിയ വഴിയും പ്രവര്‍ത്തിച്ച കെ.പി.ഡബ്ല്യു.എ അടക്കം വിവിധ സന്നദ്ധ വളണ്ടിയര്‍മാരെ ഭാരവാഹികള്‍ അനുമോദിച്ചു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വീണ്ടും കുതിച്ച് സ്വര്‍ണവില, ഒറ്റയടിക്ക് വര്‍ധിച്ചത് 1800 രൂപ
  • തദ്ദേശ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് ചരിത്രവിജയം നേടുമെന്ന് കെ.റഫീഖ്
  • ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മര്‍ദ്ദിച്ചതായി പരാതി.
  • പോക്‌സോ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും
  • റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം; ഒളിവിലായിരുന്നയാള്‍ പിടിയില്‍
  • പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചയാള്‍ റിമാന്‍ഡില്‍
  • ഹൈവേ റോബറി: അഞ്ച് പേരെ കൂടി സാഹസികമായി പിടികൂടി പോലീസ്; സംഭവം നടന്ന് ഒരാഴ്ചക്കുള്ളില്‍ ഇതുവരെ ഏഴ് പേര്‍ വലയിലായി
  • കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി, ആദ്യഘട്ടം ഡിസംബര്‍ 9ന്, രണ്ടാം ഘട്ടം ഡിസംബര്‍ 11ന്, വോട്ടെണ്ണല്‍ 13ന്
  • ബെയ്‌ലി ഉത്പന്നങ്ങള്‍ ഇനി സ്വന്തം കെട്ടിടത്തില്‍ നിര്‍മ്മിക്കും; കെട്ടിട നിര്‍മ്മാണത്തിന് തറക്കല്ലിട്ടു
  • വയനാട് ജില്ലയ്ക്ക് ദേശീയ അംഗീകാരം; നീതി ആയോഗിന്റെ യൂസ് കേസ് ചലഞ്ചില്‍ നാല് പുരസ്‌കാരങ്ങള്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show